യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ കൗണ്‍സിലുകളില്‍ സൈബര്‍ ആക്രമണം; താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ലണ്ടനിലെ കൗണ്‍സിലുകളെ ലക്ഷ്യമിട്ടുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് താമസക്കാരോട് അധിക ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. റോയല്‍ ബറോ ഓഫ് കെന്‍സിങ്ടണ്‍ ആന്‍ഡ് ചെല്‍സിയ (RBKC) ഉള്‍പ്പെടെയുള്ള കൗണ്‍സിലുകളിലാണ് മുന്നറിയിപ്പ് നല്‍കിയത്. കൗണ്‍സിലിന്റെ സിസ്റ്റങ്ങളില്‍ നിന്ന് ചില സുപ്രധാന വിവരങ്ങള്‍ മോഷണം പോയതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇതില്‍ വ്യക്തിഗതമായതോ സാമ്പത്തികവിവരങ്ങളോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായും അവര്‍ വ്യക്തമാക്കി.

ആക്രമണത്തെ തുടര്‍ന്ന് ഫോണ്‍ സിസ്റ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ തകരാറിലായതോടെ ആര്‍ ബി കെ സി, വെസ്റ്റ്‌മിന്‍സ്റ്റര്‍, ഹാമര്‍സ്മിത്ത് & ഫുല്‍ഹാം കൗണ്‍സിലുകള്‍ രണ്ടാഴ്ചയെങ്കിലും വലിയ തടസ്സങ്ങള്‍ നേരിടുമെന്ന് അറിയിച്ചു. നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിന്റെയും മെട്രോപൊളിറ്റന്‍ പൊലീസിന്റെയും ദേശീയ ക്രൈം ഏജന്‍സിയുടെയും സഹായത്തോടെ ആക്രമണത്തിന് പിന്നിലെ സംഘത്തെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ് .

ബ്രിട്ടനിലെ പൊതുമേഖല-സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിച്ചുവരുന്ന റാന്‍സംവെയര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. സിസ്റ്റങ്ങള്‍ കമ്പ്യൂട്ടര്‍ വൈറസ് ഉപയോഗിച്ച് ആക്രമിക്കുകയും ഡേറ്റാ ചോര്‍ത്തുകയും തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സിയില്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇത്തരം ആക്രമണങ്ങള്‍. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions