യു.കെ.വാര്‍ത്തകള്‍

ക്രിസ്മസിന് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ വഴിയൊരുങ്ങുന്നു; മോര്‍ട്ട്‌ഗേജ് കാര്‍ക്ക് ആശ്വാസം

റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ കഴിഞ്ഞത്തോടെ ചിത്രം വ്യക്തമായിരിക്കുകയാണ്. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനങ്ങളിലേക്കാണ് മോര്‍ട്ട്‌ഗേജ് വിപണി ഉറ്റുനോക്കുന്നത്. ക്രിസ്മസ് സമ്മാനമായി പലിശ നിരക്കുകള്‍ കുറയ്ക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷ സജീവമാകുന്നത്.

ബജറ്റിന് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് 93 ശതമാനം സാധ്യതയാണ് വിപണി മുന്നോട്ട് വെയ്ക്കുന്നത്. ഡിസംബര്‍ 18ന് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുമ്പോള്‍ ബേസ് റേറ്റ് 4 ശതമാനത്തില്‍ നിന്നും 3.75 ശതമാനത്തിലേക്ക് താഴുമെന്നാണ് സിറ്റി ട്രേഡര്‍മാര്‍ വിലയിരുത്തുന്നത്.

ഒരാഴ്ച മുന്‍പ് 85 ശതമാനം സാധ്യത കല്‍പ്പിച്ച സ്ഥാനത്താണ് ഈ വര്‍ധന. അടുത്ത വര്‍ഷം അവസാനത്തോടെ കൂടുതല്‍ പലിശ കുറയാന്‍ സാധ്യതയുണ്ടെന്നും വിപണികള്‍ കരുതുന്നു. മാര്‍ച്ച്, ജൂലൈ മാസങ്ങളില്‍ 3.25% വരെ നിരക്ക് കുറയാമെന്ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ഡാറ്റാ ചൂണ്ടിക്കാണിക്കുന്നു.

ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് നിരക്കുകളെ സ്വാധീനിക്കുന്ന സ്വാപ് റേറ്റ് ബജറ്റിന് ശേഷം താഴ്ന്നിട്ടുണ്ട്. ഇതനുസരിച്ച് നേഷന്‍വൈഡ്, വിര്‍ജിന്‍ മണി എന്നിവര്‍ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ നിന്നും 0.19% പോയിന്റ് കുറച്ചിട്ടുണ്ട്. സാന്‍ടാന്‍ഡര്‍ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീല്‍ 3.55 ശതമാനത്തില്‍ നല്‍കുന്നുണ്ട്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions