ചരമം

ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍

യുകെ മലയാളികളെ ദുഖത്തിലാഴി വിടപറഞ്ഞ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജോസ് മാത്യുവിന്റെ (50) സംസ്‌കാര ചടങ്ങുകള്‍ ഇന്ന് (ചൊവ്വാഴ്ച) സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് ചടങ്ങുകള്‍ തുടങ്ങും. 10.30 മുതല്‍ 11.30 വരെയാണ് പൊതുദര്‍ശനം. 12 മണിയ്ക്ക് ന്യൂകാസില്‍ കീലി സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.

ദേവാലയത്തിന്റെ വിലാസം

St. Joseph's Catholic Church, Burslem, Hall Street, ST6 4BB

സെമിത്തേരിയുടെ വിലാസം

Keele Cemetery, Keele Road, Newcastle, ST5 5AB

സീറോ മലബാര്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷന്‍ ഇടവകയിലെ ഡൊമിനിക് സാവിയോ യൂണിറ്റിന്റെ സജീവാംഗമായിരുന്ന ജോസ് മാത്യു ഈമാസം 12ന് ആണ് മരിച്ചത്. രാത്രിയോടെ വീട്ടില്‍ വച്ച് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. സംഭവസമയത്ത് ഭാര്യ ഷീബ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. വീട്ടില്‍ ഇളയ മകള്‍ മരിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് കുഴഞ്ഞുവീണത് കണ്ട മകള്‍ അടിയന്തിരമായി സമീപവാസിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ മലയാളി പെണ്‍കുട്ടിയെ വിളിക്കുകയും അപ്പോള്‍ തന്നെ എമര്‍ജന്‍സി സര്‍വീസിനെയും അറിയിച്ചു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അവരും എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ് പരേതനായ മാത്യു ജോസഫ് ഇളം തുരുത്തില്‍. അമ്മ ഏലിക്കുട്ടി മാത്യു, ഈരാറ്റുപേട്ട പേഴ്ത്തുംമൂട്ടില്‍ കുടുംബാംഗം, ഭാര്യ ഷീബ ജോസ് പുറപ്പുഴ പാലക്കല്‍ കുടുംബാംഗം, മക്കള്‍ കെവിന്‍ ജോസ്, കാരോള്‍ ജോസ് (കീല്‍ യൂണിവേഴ്‌സിറ്റി, ന്യൂ കാസ്റ്റില്‍), മരിയ ജോസ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി.

സഹോദരങ്ങള്‍ : sr.ജിജി മാത്യു, പ്രിന്‍സിപ്പല്‍ സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്‌സിംഗ് ചാലക്കുടി, റെജി ചെറിയാന്‍ കല്ലു കുളങ്ങര കണമല, ലിജി ജെയ്‌സണ്‍ മരങ്ങാട്ട് അറക്കുളം, ബിജു ഇളംതുരുത്തില്‍ (പ്രസിഡന്റ് പ്രവാസി കേരള കോണ്‍ഗ്രസ് യുകെ)

  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  • ജര്‍മനിയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
  • ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശി കാന്‍സറിനോട് പൊരുതി വിടവാങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions