സിനിമ

ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു

സിനിമയില്‍ അഭിനയിക്കുകയോ സിനിമാ നിര്‍മ്മാണത്തിന്റെ ഭാഗമാകുകയോ ചെയ്യുക എന്നത് കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുടെ ദീര്‍ഘകാല സ്വപ്നമാണ്. മലയാള സിനിമയ്ക്ക് അനവധി പ്രതിഭകളെ വളര്‍ത്തി നല്‍കിയ പ്രമുഖ സ്ഥാപനമാണ് കലാഭവന്‍ - ജയറാം, ദിലീപ്, കലാഭവന്‍ മണി തുടങ്ങിയ പ്രശസ്ത അഭിനേതാക്കളെയും; സിദ്ദിഖ്‌ലാല്‍, റാഫി-മെക്കാര്‍ട്ടിന്‍ അടക്കമുള്ള ശ്രദ്ധേയ സംവിധായകരെയും; ബെര്‍ണി-ഇഗ്നേഷ്യസ് തുടങ്ങി രചനാശേഷിയുള്ള സംഗീതസംവിധായകരെയും; സുജാത ഉള്‍പ്പെടെയുള്ള പ്രശസ്തരായ പിന്നണി ഗായകരെയും കൂടാതെ ടെക്നിക്കല്‍ മേഖലകളിലെ നിരവധിപേര്‍ പ്രവര്‍ത്തകരെയും മലയാള സിനിമാ വ്യവസായത്തിന് സംഭാവന ചെയ്ത സ്ഥാപനം.

ഈ സമ്പന്ന പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നതിനായി കൊച്ചിന്‍ കലാഭവന്റെ യുകെ ഔദ്യോഗിക ഫ്രാഞ്ചൈസായ കലാഭവന്‍ ലണ്ടന്‍, സിനിമാ മേഖലയിലേക്കുള്ള പുതിയ പ്രതിഭകളെ കണ്ടെത്തുകയും അവര്‍ക്കു പ്രൊഫഷണല്‍ പരിശീലനം നല്‍കുകയും ചെയ്യുന്ന പദ്ധതികള്‍ ആരംഭിക്കുന്നു.

ഈ പദ്ധതികളുടെ ആദ്യ ഘട്ടമായി, മലയാള സിനിമയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ നേതൃത്വത്തില്‍ ലണ്ടനില്‍ ഒരു Acting & Film Making Workshop സംഘടിപ്പിക്കുന്നു. അനവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് രൂപം നല്‍കിയ പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസും അദ്ദേഹത്തിന്റെ വിദഗ്ധ ടീമും ഈ വര്‍ക്ക്ഷോപ്പിന് നേതൃത്വം വഹിക്കുന്നു.

വര്‍ക്ക്‌ഷോപ്പില്‍ പരിശീലനം നല്‍കുന്നവര്‍:

ലാല്‍ ജോസ് - സംവിധായകന്‍

ഷിജു എം. ഭാസ്‌ക്കര്‍ - സ്‌ക്രിപ്റ്റ് റൈറ്റര്‍ & DOP

അരുണ്‍ കുമാര്‍ - സംവിധായകന്‍

ശരന്‍ - നടന്‍ & ആക്ടിംഗ് ട്രെയ്നര്‍

വര്‍ക്ക്ഷോപ്പ് തീയതികള്‍

2026 ഫെബ്രുവരി 14 & 15

ലണ്ടന്‍


വര്‍ക്ക്ഷോപ്പില്‍ ഉള്‍പ്പെടുന്ന പ്രധാന വിഷയങ്ങള്‍

Direction

Script Writing

DOP

Acting

Screen Acting Techniques

How to Face an Audition (Audition Tips)

Practical Sessions

ഇതോടൊപ്പം, Short Movie Production സംബന്ധിച്ച പ്രായോഗിക പരിശീലനവും, വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സിനിമാ മേഖലയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുള്ള തുടര്‍ മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വര്‍ക്ക്ഷോപ്പിന്റെ ഭാഗമായി Connecting Actors & Filmmakers എന്ന പ്രത്യേക നെറ്റ്വര്‍ക്കിംഗ് പരിപാടിയും സംഘടിപ്പിക്കുന്നു . സിനിമയില്‍ അഭിനയം, സംവിധാനം, സ്‌ക്രിപ്റ്റ് റൈറ്റിംഗ്, DOP, എഡിറ്റിംഗ്, പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു പ്രധാന അവസരമായിരിക്കും.

സീറ്റുകള്‍ പരിമിതമാണ് - ഉടന്‍ രജിസ്റ്റര്‍ ചെയ്യുക.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും:

ഡയറക്ടര്‍ - കലാഭവന്‍ ലണ്ടന്‍

Mobile: 07841613973

Email: kalabhavanlondon@gmail.com






  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  • എല്ലാം തികഞ്ഞ ഒരു 'മാം', രത്‌നകിരീടം സ്വന്തം തലയില്‍ ചാര്‍ത്താം..; പി.പി ദിവ്യയ്ക്ക് മറുപടിയുമായി സീമ ജി നായര്‍
  • 'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പൃഥ്വിരാജ്
  • ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര വിടവാങ്ങി
  • ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം
  • വിജയ്‌യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല; അപേക്ഷ നിരസിച്ച് ജില്ലാ പൊലീസ് മേധാവി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions