നാട്ടുവാര്‍ത്തകള്‍

ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത

എറണാകുളം നെടുമ്പാശ്ശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. മൂന്നുമാസത്തെ ക്രൂര മര്‍ദ്ദനത്തിന് പിന്നാലെയാണ് 58 വയസുകാരി അനിത മരിച്ചത്. മകന്‍ ബിനുവിനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 20 വര്‍ഷമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അനിതയെ മൂന്നുമാസം മുമ്പാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് ക്രൂര മര്‍ദ്ദനമാണ് ഇവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അനിതയുടെ ശരീരത്തിലാകെ കമ്പ് കൊണ്ട് മര്‍ദ്ദിച്ചതിന്റെ പാടുകളുണ്ട്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കര്‍ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തില്‍ മകന്റെ ഭാര്യയുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.

വീണ് മരിച്ചതെന്ന് പറഞ്ഞ് ബന്ധുക്കള്‍ ഇക്കഴിഞ്ഞ 30നാണ് അനിതയെ ആലുവ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുവന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനിതയെ മര്‍ദ്ദിച്ച കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായത്. തുടര്‍ന്ന് മകന്‍ ബിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശരീരത്തിലെ മുറിവുകള്‍ മാനസിക നില തെറ്റി അമ്മ സ്വയം ഉണ്ടാക്കിയതാണെന്നാണ് ബിനുവും മരുമകള്‍ അജിതയും മൊഴി നല്‍കിയത്. മൂന്ന് ആണ്‍മക്കളുള്ള അനിതയെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചതാണ്. തുടര്‍ന്ന് ഇടുക്കിയിലെ ഒരു മേഴ്‌സി ഹോമിലാണ് ഇവര്‍ താമസിച്ചുവന്നിരുന്നത്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions