സിനിമ

ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍


നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ, ശക്തമായ പ്രതികരണവുമായി നിര്‍മ്മാതാവ് സുരേഷ് കുമാര്‍. 'സത്യമേവ ജയതേ, സത്യം എല്ലായ്‌പ്പോഴും ജയിക്കും'എന്ന് പറഞ്ഞ അദ്ദേഹം, ഇത് കുറേ സിനിമാക്കാരും പൊലീസുകാരും ഉള്‍പ്പെടെ ഒരാള്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയാണെന്ന് ആരോപിച്ചു. 'ദിലീപിനെ ജയിലില്‍ പോയി കണ്ടപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇതിനൊക്കെ ആര് ഉത്തരം പറയും? ആ കുടുംബം അനുഭവിച്ച ട്രോമ ഞങ്ങള്‍ക്കറിയാം. ആ കുഞ്ഞിനെ വരെ വേട്ടയാടി. ആ കുട്ടിക്ക് സ്കൂളില്‍ പോകാന്‍ പറ്റാതെ അവളെ മദ്രാസില്‍ കൊണ്ടുപോയി താമസിപ്പിക്കേണ്ടി വന്നു,” സുരേഷ് കുമാര്‍ വികാരാധീനനായി പറഞ്ഞു. ഏ​ത് കോ​ട​തി​യി​ല്‍ പോ​യാ​ലും കു​ഴ​പ്പ​മി​ല്ല. എന്തെങ്കിലും ഒരു തെളിവ് പ്രോസിക്യൂഷന് നിരത്താന്‍ കഴിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ എട്ടര വര്‍ഷം ദിലീപ് നേരിട്ടത് വലിയ ഹരാസ്‌മെന്റ് ആണെന്നും എത്ര കോടികളാണ് അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നതെന്നും സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരും പോലീസും ഉത്തരം പറയണം. 'വലിയൊരു ഗൂഢാലോചന ഈ കാര്യത്തില്‍ നടന്നിട്ടുണ്ട്. അദ്ദേഹം അഗ്നിശുദ്ധി വരുത്തി പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ഇത് വലിയ സന്തോഷമുള്ള കാര്യമാണ്.' തന്നെ സംബന്ധിച്ച് അനിയനെപ്പോലെയാണ് ദിലീപ് എന്നും, തന്റെ സിനിമയിലൂടെയാണ് അദ്ദേഹം ആദ്യം വന്നതെന്നും അദ്ദേഹം ഓര്‍മ്മിച്ചു. 'ഒരു തെറ്റും ചെയ്യാത്ത അദ്ദേഹം 85-90 ദിവസം ജയിലില്‍ കിടന്നു. ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും? സര്‍ക്കാരും പോലീസും ഇതില്‍ ഉത്തരം പറയേണ്ടതുണ്ട്. നല്ല പോലീസുകാരുണ്ട്, പക്ഷെ പേര് കിട്ടാന്‍ വേണ്ടി വൃത്തികേട് കാണിക്കുന്നവക്കുന്നവരും ഉണ്ട്,' സുരേഷ് കുമാര്‍ വിമര്‍ശിച്ചു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions