യു.കെ.വാര്‍ത്തകള്‍

ക്രോയിഡോണില്‍ പാലക്കാട് വടക്കാഞ്ചേരി സ്വദേശി അന്തരിച്ചു

തുടര്‍ മരണങ്ങളുടെ ഞെട്ടലില്‍ യുകെ മലയാളി സമൂഹം. ക്രോയ്‌ഡോണ്‍ മലയാളിയായ ജോബിന്‍ മാത്യൂസി(44)ന്റെ വിയോഗമാണ് ഒടുവിലായി സംഭവിച്ചത്. ഏതാനും നാളുകളായി അസുഖ ബാധിതനായിരുന്ന ജോബിനെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക ആയിരുന്നു. ഇതിനിടയില്‍ രോഗനില വഷളായതോടെ തിങ്കളാഴ്ച മരണം സംഭവിക്കുക ആയിരുന്നു.

പാലക്കാട് വടക്കാഞ്ചേരി സ്വദേശിയാണ് ജോബിന്‍. നാലു വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങുമ്പോഴേക്കും മരണം ജോബിനെ തട്ടിയെടുക്കുക ആയിരുന്നു.

ഭാര്യ രമ്യ ക്രോയ്‌ഡോണ്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. രണ്ടു വയസുകാരി ജോഷ്വായും ഒന്‍പതു വയസുകാരി റെബേക്കയുമാണ് മക്കള്‍. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ തീരുമാനമായിട്ടില്ല

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് യുകെയില്‍ എത്താന്‍ കഴിഞ്ഞത്. ജോബിന്റെ സഹോദരന്‍ അടക്കം ഉറ്റ ബന്ധുക്കള്‍ യുകെയിലുണ്ട് എന്നാണ് വിവരം.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions