യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി

ലണ്ടന്‍: ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിലെ ഇന്ത്യന്‍ പുരാവസ്തുക്കള്‍ ഉള്‍പ്പെടെ അറുന്നൂറിലധികം അമൂല്യവസ്തുക്കള്‍ ബ്രിസ്റ്റോളിലെ മ്യൂസിയത്തില്‍നിന്ന് മോഷ്ടിച്ചു. രണ്ട് മാസം മുമ്പാണ് മോഷണം നടന്നതെങ്കിലും ഇതിന്റെ വാര്‍ത്ത ഇപ്പോഴാണ് പുറത്തുവരുന്നത്. സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ ഒരു മണിക്കു ശേഷമായിരുന്നു മോഷണം.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും കോമണ്‍വെല്‍ത്ത് ശേഖരത്തിന്റെയും ഭാഗമായിരുന്ന വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. സംഭവസ്ഥലത്ത് കണ്ട നാല് വെള്ളക്കാരായ പുരുഷന്മാരുടെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കൊള്ളക്കാരെ തിരിച്ചറിയാന്‍ പൊതുജനങ്ങള്‍ സഹായിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നഷ്ടപ്പെട്ട വസ്തുക്കളില്‍ ആനക്കൊമ്പുകൊണ്ടുള്ള ബുദ്ധപ്രതിമയും ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്റെ അരപ്പട്ടയുടെ ബക്കിളും ഉള്‍പ്പെടുന്നു. വലിയ സാംസ്‌കാരിക മൂല്യമുള്ള ഒട്ടേറെ വസ്തുക്കളുടെ മോഷണം വലിയ നഷ്ടമാണെന്ന് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ഡാന്‍ ബര്‍ഗന്‍ പറഞ്ഞു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions