യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍

റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിങ് ഏജന്‍സി (DVLA) പുറത്തിറക്കിയ പുതിയ ഉത്തരവ് വ്യാഴാഴ്ച (ഡിസംബര്‍ 18) മുതല്‍ പ്രാബല്യത്തില്‍ വരും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട മാറ്റങ്ങള്‍ ഇതിലുണ്ട്.

ലൈസന്‍സ് പുതുക്കല്‍ പ്രായപരിധി നേരത്തെ 70 വയസായിരുന്നത് 65 വയസായി കുറച്ചു. 65 വയസ് കഴിഞ്ഞാല്‍ ഓരോ 3 വര്‍ഷത്തിലൊരിക്കല്‍ ലൈസന്‍സ് പുതുക്കണം. മുമ്പ് ഇത് 10 വര്‍ഷമായിരുന്നു.

കാഴ്ച പരിശോധനയില്‍ 20 മീറ്റര്‍ അകലെയുള്ള നമ്പര്‍ പ്ലേറ്റ് വായിക്കുന്നത് മാത്രം ഇനി മതിയാകില്ല. അംഗീകൃത ഒപ്റ്റീഷ്യനില്‍ നിന്നുള്ള ഔദ്യോഗിക കാഴ്ച പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമായിരിക്കും.

വാഹനം ഓടിക്കാന്‍ തടസമാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മറച്ചുവെച്ചാല്‍ 1,000 പൗണ്ട് വരെ പിഴ ലഭിക്കും. അതിനാല്‍ എന്‍എച്ച്എസുമായി ചേര്‍ന്ന് പരിശോധന കര്‍ശനമാക്കും.

കാറ്റഗറി ബി ലൈസന്‍സുള്ളവര്‍ക്ക് 3.5 ടണ്‍ വരെ മാത്രമായിരുന്ന ഭാരം വര്‍ധന പരിധി, ഇലക്ട്രിക് വാനുകള്‍ക്കായി 4.25 ടണ്‍ വരെയാക്കി.

ഡ്രൈവര്‍ക്ക് കുറഞ്ഞത് 21 വയസ്സും, 2 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയവും ഉണ്ടായിരിക്കണം.

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഭാരം കണക്കിലെടുത്താണ് ഇളവ്.

ലണ്ടന്‍ യാത്രയ്ക്കും നികുതിയിലും അധികച്ചെലവ് വരും

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന - കണ്‍ജഷന്‍ ചാര്‍ജ് ഇളവ് ഡിസംബര്‍ 25 മുതല്‍ അവസാനിക്കും. എല്ലാ വാഹനങ്ങള്‍ക്കും ഫീസ് ബാധകം ആയിരിക്കും.

2025 ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കും വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി (VED) ബാധകം. 40,000- പൗണ്ടിന് മുകളിലുള്ള കാറുകള്‍ക്ക് 'എക്‌സ്‌പെന്‍സീവ് കാര്‍ സപ്ലിമെന്റ്' നല്‍കണം.

ഇന്ധന നികുതി നിരക്കുകളില്‍ വര്‍ധനവില്ല. എന്നാല്‍ കമ്പനി കാര്‍ ഉപയോഗിക്കുന്നവര്‍ക്ക് ബെനഫിറ്റ് ഇന്‍ കൈന്‍ഡ് (BiK) ടാക്‌സില്‍ 1% വര്‍ധനയുണ്ടാവും.

പുതിയ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions