മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഷിജു എ ആര്‍. ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥികൂടിയാണ് അദ്ദേഹം. താന്‍ വിവാഹമോചിതനായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനിപ്പോള്‍.
'പ്രീതി പ്രേമും ഞാനും വിവാഹമോചിതരായെന്ന് ഔദ്യോഗികമായി അറിയിക്കുന്നു. ഞങ്ങള്‍ പരസ്പരം ബഹുമാനത്തോടെ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. നല്ല സുഹൃത്തുക്കളായി തുടരും. പരസ്പര സമ്മത്തോടെയാണ് ഞങ്ങള്‍ തീരുമാനം എടുത്തത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാനും ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും മാദ്ധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഷിജു . 2009ലായിരുന്നു പ്രീതിയും ഷിജുവും പ്രണയിച്ചു വിവാഹിതരായത്. 16 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇരുവരും അന്ത്യം കുറിച്ചിരിക്കുന്നത്.