യു.കെ.വാര്‍ത്തകള്‍

ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അഞ്ച് ദിവസം തുടര്‍ച്ചയായി പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും ചില ആശുപത്രികളില്‍ നാലില്‍ മൂന്ന് റസിഡന്റ് ഡോക്ടര്‍മാരും ജോലിക്ക് ഹാജരായി. പിക്കറ്റ് ലൈനുകളിലും പ്രതിഷേധക്കാരുടെ സാന്നിധ്യം ഏറെ കുറവാണ്. എന്‍എച്ച്എസ് ഫ്ലൂ ദുരിതത്തില്‍ തുടരുമ്പോള്‍ റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങുന്നത് വലിയ എതിര്‍പ്പിന് കാരണമായിരുന്നു.

എന്നാല്‍ മറ്റ് ചില ഭാഗങ്ങളില്‍ പിന്തുണ ഏറെയുള്ളതിനാല്‍ തടസ്സങ്ങള്‍ നേരിടുന്നതായി ആരോഗ്യ മേധാവികള്‍ പറയുന്നു. അതുകൊണ്ട് പ്രതിസന്ധി ജനുവരിയും കടന്ന് പോകുമെന്നാണ് മുന്നറിയിപ്പ്. എന്‍എച്ച്എസ് ആയിരക്കണക്കിന് ഓപ്പറേഷനും, അപ്പോയിന്റ്‌മെന്റും റദ്ദാക്കിയതോടെ കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവരാണ് ജീവന് വേണ്ടി ആശങ്കയില്‍ കഴിയുന്നത്.

സമ്മര്‍ദത്തിലായ മറ്റ് ജീവനക്കാരെ പല ഭാഗത്തേക്ക് വിന്യസിക്കേണ്ടി വരുന്നതിനാല്‍ പതിവായി നല്‍കുന്ന ചികിത്സകള്‍ പോലും മാനേജര്‍മാര്‍ റദ്ദാക്കുകയാണ്. റെക്കോര്‍ഡ് സൂപ്പര്‍ഫ്ലൂ മൂലം എമര്‍ജന്‍സി അഡ്മിഷനുകളും വര്‍ദ്ധിക്കുന്നുണ്ട്. വിന്റര്‍ സമ്മര്‍ദങ്ങള്‍ ശക്തമാകുന്നുണ്ട്.

രോഗികളെ ഉപേക്ഷിക്കാനുള്ള ഡോക്ടര്‍മാരുടെ തീരുമാനം അപകടകരവും, നിരുത്തരവാദപരവുമാണെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. എന്നാല്‍ സമരങ്ങള്‍ നിരോധിക്കാനുള്ള കരുത്താണ് കാണിക്കേണ്ടതെന്ന് കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോക് പ്രതികരിച്ചു. 26 ശതമാനം ശമ്പളവര്‍ദ്ധന ആവശ്യപ്പെടാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പണിമുടക്ക് നടത്തുന്നത്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions