ലണ്ടനിലെ പ്രമുഖ ഡാന്‍സ് ഫിറ്റ്നസ് പ്രസ്ഥാനമായ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് കേരളത്തില്‍ ശാഖ ആരംഭിക്കും. ഈ സ്ഥാപനത്തിന്റെ സ്ഥാപകനും ഡാന്‍സ് ഫിറ്റ്നസ് ട്രെയ്നറുമായ രതീഷ് നാരായണന്‍, ലണ്ടനിലെ നാല് വ്യത്യസ്ത കേന്ദ്രങ്ങളിലായി ആഴ്ചതോറും 600-ത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കി ശ്രദ്ധേയനായ വ്യക്തിയാണ്.
ഇത് വരെ ലണ്ടനില്‍ വന്‍ സ്വീകാര്യത നേടിയ ബോളിബീറ്റ്, കേരളത്തിലെ ആരോഗ്യ-ഫിറ്റ്നസ് രംഗത്തും പുതിയ ഊര്‍ജ്ജം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ജനുവരി മുതല്‍ ഔദ്യോഗിക പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
കേരളത്തിലെ ആദ്യ രണ്ടു പരിശീലന കേന്ദ്രങ്ങള്‍ തൃശൂര്‍ , പാലക്കാട് എന്നിവിടങ്ങളില്‍ ആയിരിക്കും.
മലയാളികള്‍ക്കായി ഡാന്‍സും ഫിറ്റ്നസും ഒന്നിപ്പിക്കുന്ന പുതിയ അനുഭവം നല്‍കുക എന്നതാണ് ബോളിബീറ്റിന്റെ ലക്ഷ്യം. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.