സിനിമ

ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ

ദിലീപ് നായകനായ ഭഭബ നൂറ് ദിവസം ഓടുമെന്ന് കലാമണ്ഡലം സത്യഭാമ. സിനിമ നൂറ് ദിവസം ഓടാന്‍ താന്‍ പഴവങ്ങാടി ഗണപതിയ്‌ക്ക് 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്നും സത്യഭാമ പറയുന്നു. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയായിരുന്നു വിവാദ നായികയായ സത്യഭാമയുടെ പ്രതികരണം. അവനൊപ്പം നില്‍ക്കുന്നവര്‍ സിനിമയെ ഏറ്റെടുത്തുവെന്നാണ് സത്യഭാമ പറയുന്നത്.

'പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു ദിലീപിന്റെയും, സുഹൃത്തുകളുടെയും ഇന്ന് ഇറങ്ങിയ സിനിമ മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നു. 100% എന്റര്‍ടെയ്ന്‍ മെന്റ് പെര്‍ഫോമന്‍സ് എന്നാണ് എറണാകുളത്തുള്ള ഗീതാഞ്ജലി പറയുന്നത്. ഏറ്റവും ചുരുങ്ങിയത് 100 ദിവസം ഓടുമെന്ന് എന്റെ മനസ് പറയുന്നുണ്ട്. 100 ദിവസം ഓടിയാല്‍ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ ഞാന്‍ നേര്‍ന്നിട്ടുണ്ട്. 10% വരുന്ന അവള്‍ക്കൊപ്പം മനുഷ്യരെ, 90% വരുന്ന ‘അവനൊപ്പം’ മനുഷ്യര്‍ കണ്ടം വഴി ഓടിച്ച മനോഹര കാഴ്ചയാണ് കേരളത്തിലെ ഒട്ടുമിക്ക സിനിമ പ്രദര്‍ശന കേന്ദ്രങ്ങളിലും കാണുന്നത്' എന്നാണ് സത്യഭാമയുടെ കുറിപ്പ്.

ദിലീപ് നായകനായ ഭഭബയില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, സാന്‍ഡി മാസ്റ്റര്‍, ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത സിനിമയുടെ രചന അഭിനേതാക്കളായ ഫാഹിം സഫറും നൂറിന്‍ ഷരീഫുമാണ്. ഇരുവരും ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ദിലീപ് ആരാധകര്‍ സിനിമയെ ആഘോഷിക്കുമ്പോഴും ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ശക്തമാണ്.


  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  • 'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യില്‍ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും
  • 'അമ്മ' അനുഭവിക്കുന്നത് മണ്ടത്തരങ്ങളുടെ ഫലമാണെന്ന് ജോയ് മാത്യു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions