സിനിമ

ഡ്രോണ്‍ ഉപയോഗിച്ച് വീട്ടിലെ ദൃശ്യങ്ങള്‍ പകര്‍ത്തി; സ്വകാര്യത ലംഘിച്ചു, ചാനലുകള്‍ക്കെതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

നടന്‍ ദിലീപിന്റെ വീട്ടില്‍ ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രമുഖ വാര്‍ത്താചാനലുകള്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസില്‍ പരാതി. ദിലീപിന്റെ സഹോദരി എസ് ജയലക്ഷ്മി സുരാജ് ആണ് പരാതിക്കാരി. ആലുവ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ടര്‍, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്കുമെതിരെയും മേധാവികള്‍ക്കുമെതിരെയുമാണ് ജയലക്ഷ്മി ആലുവ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവരുടെ സ്വകാര്യത ലംഘിച്ചുവെന്ന് കാണിച്ചാണ് പരാതി.

ഡിസംബര്‍ എട്ടിനാണ് പരാതിക്ക് ആസ്പദമായ സംഭവം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപട്ടികയിലുണ്ടായിരുന്ന ദിലീപ് കോടതിയിലേക്ക് പോകുന്നതും കോടതി വെറുതെ വിട്ട ശേഷം വീട്ടില്‍ തിരിച്ചെത്തി കുടുംബാംഗങ്ങളുമായി സന്തോഷം പങ്കുവയ്ക്കുന്നതും ഡ്രോണുകള്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നു. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, മകള്‍ മഹാലക്ഷ്മി, സഹോദരി ജയലക്ഷ്മിയുപ്പടെയുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വീടിന് പുറത്തുണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ ഡ്രോണുപയോഗിച്ച് ചിത്രീകരിച്ച് സംപ്രേക്ഷണം ചെയ്തത്.

വീട്ടിലെ അംഗങ്ങളുടെ സമ്മതമോ അനുമതിയോ കൂടാതെയാണ് ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചതെന്നും കുടുംബത്തിന്റെ സ്വകാര്യത ലംഘിച്ചുവെന്നും വ്യക്തികളുടെ സ്വകാര്യമായ താമസസ്ഥലത്തിന് മുകളിലൂടെ ഡ്രോണ്‍ നിരീക്ഷണം നടത്താന്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക്‌ അധികാരമില്ലെന്നും ജയലക്ഷ്മിയുടെ പരാതിയില്‍ പറയുന്നു. ഡിസംബര്‍ എട്ടിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റമുക്തനാക്കപ്പെടുന്നത്. അന്ന് രാവിലെ മുതല്‍ മാധ്യമങ്ങള്‍ ദിലീപിന്റെ വീടിനു മുന്നിലുണ്ടായിരുന്നു.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions