യു.കെ.വാര്‍ത്തകള്‍

ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി

പ്രതിഷേധങ്ങള്‍ ഫലം കണ്ടതിന്റെ ഭാഗമായി കര്‍ഷകര്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നല്‍കിത്തുടങ്ങുന്ന പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി. ഫാമിലി ഫാം ടാക്‌സില്‍ പ്രധാനമന്ത്രി ഇളവ് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

ഫാമിലി ഫാം ടാക്‌സില്‍ ബാക്ക്‌ബെഞ്ചേഴ്‌സിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രിയും, ചാന്‍സലറും തിരുത്തല്‍ വരുത്തിയത്. കര്‍ഷകര്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നല്‍കിത്തുടങ്ങുന്ന പരിധി 2.5 മില്ല്യണ്‍ പൗണ്ടിലേക്കാണ് വര്‍ധിപ്പിച്ചതോടെ പദ്ധതി ബാധിക്കുന്ന എസ്റ്റേറ്റുകളുടെ എണ്ണം പകുതിയായി താഴ്ന്നു.

ഇക്കഴിഞ്ഞ മാസങ്ങളില്‍ വിന്റര്‍ ഫ്യൂവല്‍ അലവന്‍സ്, വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍, 2 ചൈല്‍ഡ് ബെനഫിറ്റ് ക്യാപ്പ് എന്നിങ്ങനെ പല പ്രഖ്യാപനങ്ങളിലും സര്‍ക്കാര്‍ പിന്നോക്കം പോയിരുന്നു.

ഫാം ടാക്‌സ് സംബന്ധിച്ച നയം വോട്ടിനിട്ടപ്പോള്‍ 30 ലേബര്‍ എംപിമാര്‍ വിട്ടുനില്‍ക്കുകയും, ഒരാള്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് നയത്തില്‍ ഇളവ് പ്രഖ്യാപിക്കുന്നത്. ഈ പിന്‍മാറ്റം സ്വാഗതം ചെയ്യുന്നതായി നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ വ്യക്തമാക്കി.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions