അസോസിയേഷന്‍

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് കരോള്‍ സംഘടിപ്പിച്ചു; ക്രിസ്തുമസ് - പുതുവത്സര ആഘോഷ പരിപാടികള്‍ വെള്ളിയാഴ്ച

ബോള്‍ട്ടന്‍: ശാന്തിയുടെയും സമാധാനത്തിന്റെയും ദൂത് അറിയിച്ചുകൊണ്ട് ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബി എം എ) ക്രിസ്തുമസ് കരോള്‍ സംഘടിപ്പിച്ചു. കാല്‍നടയായും വണ്ടികളിലുമായി കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട കരോളില്‍ അസോസിയേഷനിലെ കൊച്ചു കുട്ടികളടക്കം അംഗങ്ങള്‍. യു കെയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു മിതമായ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സംഘടിപ്പിച്ചതെങ്കിലും കരോള്‍ സര്‍വീസ് പ്രൗഡഗംഭീര വിരുന്നായിരുന്നു അംഗങ്ങള്‍ക്ക് സമ്മാനിച്ചത്.

വാദ്യ - ഗാന സംഘത്തിന്റെ അകമ്പടിയോടെ സാന്റ ക്ലോസിന്റെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച കരോള്‍ സംഘം കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും മധുരവും ക്രിസ്തുമസ് സന്ദേശവും, ക്രിസ്തുമസ് കാര്‍ഡുകളും നല്‍കി.

കരോള്‍ സംഘത്തെ ഭവനങ്ങളിലേക്ക് ക്ഷണിച്ച എല്ലാ അസോസിയേഷന്‍ അംഗങ്ങള്‍ക്കും, മൂന്ന് ദിവസങ്ങളിലായി കരോള്‍ സമാപനത്തോടനുബന്ധിച്ചു കരോള്‍ സംഘത്തിന് സ്‌നേഹവിരുന്നൊരുക്കി നല്‍കിയ ജോമി സേവ്യര്‍, അനില്‍ നായര്‍, ജോസഫ് കുഞ്ഞ് എന്നിവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള പ്രത്യേകമായ നന്ദി ഭാരവാഹികള്‍ രേഖപ്പെടുത്തി.

ബി എം എയുടെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങള്‍ 'ജിംഗിള്‍ ബെല്‍സ്' ഡിസംബര്‍ 27 ശനിയാഴ്ച ഫാന്‍വര്‍ത്ത് സെന്റ്. ജയിംസ് ചര്‍ച്ച് ഹാളില്‍ വച്ചു വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിക്കും. വൈകിട്ട് 6 മണിയോടെ ആഘോഷപരിപാടികളുടെ തിരി തെളിയും.

ഈടുറ്റതും കലാമൂല്യം ഉള്‍ക്കൊള്ളുന്നതുമായ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് ഇക്കുറി അസോസിയേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. വിഭവസമൃദ്ധമായ ക്രിസ്തുമസ് സ്‌പെഷ്യല്‍ ഡിന്നറും റഫിള്‍ സമ്മാനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ക്രിസ്തുമസ് - പുതുവത്സര ആഘോഷ പരിപാടികളില്‍ എവരെയും ഹാര്‍ദ്ധമായി സ്വാഗതം ചെയ്യുന്നതായും കൃത്യസമയത്ത് തന്നെ പരിപാടിയുടെ ഭാഗമാകണമെന്നും സംഘാടകര്‍ അറിയിച്ചു.

Venue:

St. James Church Hall

Lucas Rd Farnworth Bolton

BL4 9RU

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions