സിനിമ

ക്രിസ്മസ് തൂക്കി നിവിന്‍ പോളി-അജു വര്‍ഗീസ് ടീം

ക്രിസ്മസ് റിലീസുകളില്‍ ഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം മായ മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നോട്ട്. വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികള്‍ കാത്തിരുന്ന സിനിമയാണിത്. ഗംഭീര പ്രതികരണങ്ങള്‍ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. നല്ല ഫീല്‍ ഗുഡ് സിനിമയാണന്നും നിവിന്‍ പോളി തിരിച്ചുവന്നിരിക്കുന്നു എന്നുമാണ് അഭിപ്രായങ്ങള്‍ ബോക്‌സ് ഓഫീസിലും വലിയ മുന്നേറ്റം നടത്താന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്.

ആദ്യ ദിനം കേരളത്തില്‍ നിന്ന് മൂന്നര കോടി രൂപയാണ് സര്‍വ്വം മായ അടിച്ചെടുത്തത്. ഗള്‍ഫ് മാര്‍ക്കറ്റില്‍ നിന്നും 3.05 കോടി നേടിയ സിനിമ റസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നും 40 ലക്ഷം നേടി. ഇതോടെ സിനിമയുടെ ആദ്യ ദിനം ആഗോള കളക്ഷന്‍ എട്ട് കോടിയായി. രണ്ടാം ദിവസവും സിനിമയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്നുണ്ട്. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. വളരെ വേഗം സിനിമ 50 കോടിയിലേക്ക് എത്തുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

നിവിന്‍-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങള്‍ക്ക് തിയേറ്ററില്‍ നല്ല റെസ്‌പോണ്‍സ് ആണെന്നാണ് കമന്റുകള്‍.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions