യു.കെ.വാര്‍ത്തകള്‍

അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്

എന്‍എച്ച്എസില്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിന്റെ പേരില്‍ രോഗികള്‍ ജീവനക്കാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. എന്നാല്‍ ആയുധമെടുത്തുള്ള അക്രമത്തിലേക്ക് കടന്നാലോ? മേഴ്‌സിസൈഡിലെ ന്യൂട്ടണ്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലാണ് അപ്പോയിന്റ്‌മെന്റ് ചോദിച്ചെത്തിയ അഫ്ഗാന്‍ പൗരന്‍ ആവശ്യം നിഷേധിച്ചതിന്റെ പേരില്‍ വെയ്റ്റിംഗ് റൂമില്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അക്രമം നടത്തിയത്.

അപ്പോയിന്റ്‌മെന്റ് നിഷേധിച്ചതിന്റെ പേരിലാണ് 20-കാരന്‍ രോഗികളെയും ജീവനക്കാരെയും അക്രമിച്ചത്. ആശുപത്രിയിലെ വെയ്റ്റിംഗ് റൂമില്‍ പരുക്കേറ്റ ഒരു സ്ത്രീ ചോരയില്‍ കുളിച്ച് തെരുവിലെത്തി അടുത്ത കടയില്‍ സഹായം തേടുകയായിരുന്നു. 'ആ സ്ത്രീയുടെ തലയ്ക്ക് പിന്നില്‍ രക്തം ഒരുപാട് ഒഴുകിയിരുന്നു, തോളിലും ചോരയുണ്ടായി. അവര്‍ വിറച്ച് നില്‍ക്കുകയായിരുന്നു', ആശുപത്രിക്ക് എതിര്‍വശത്തുള്ള ബെസ്റ്റ് വണ്ണില്‍ പ്രവര്‍ത്തിക്കുന്ന സുഗേദരന്‍ ഷണ്‍മുഖരാജ പറഞ്ഞു.

ഇദ്ദേഹത്തിന്റെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങിയാണ് സ്ത്രീ പോലീസില്‍ വിളിച്ചത്. പത്ത് മിനിറ്റിനുള്ളില്‍ പോലീസ് കാറും, ആംബുലന്‍സും സ്ഥലത്തെത്തി. ന്യൂട്ടണ്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലേക്ക് ഉച്ചതിരിഞ്ഞ് എത്തിയതായി മേഴ്‌സിസൈഡ് പോലീസ് സ്ഥിരീകരിച്ചു. അപ്പോയിന്റ്‌മെന്റ് കിട്ടില്ലെന്നറിഞ്ഞതോടെയാണ് അഫ്ഗാന്‍ പൗരന്‍ രോഷാകുലനായി ദണ്ഡ് ഉപയോഗിച്ച് അക്രമിച്ചതെന്നാണ് വിവരം.

അക്രമത്തില്‍ പരുക്കേറ്റവര്‍ക്ക് പാരാമെഡിക്കുകള്‍ ചികിത്സ നല്‍കി. ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ പോലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. ഇയാള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions