യു.കെ.വാര്‍ത്തകള്‍

തകരാര്‍: ഹീത്രുവില്‍ ഡബിള്‍ ഡെക്കര്‍ എമിറേറ്റ്സ് പറന്നുയര്‍ന്ന ശേഷം 2 മണിക്കൂര്‍ വട്ടമിട്ട് കറങ്ങി തിരിച്ചറക്കി

ഹീത്രൂ വിമാത്താവളത്തില്‍ ദുബായിലേക്ക് പോയ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്ന ശേഷം 2 മണിക്കൂര്‍ ലണ്ടന്‍ ആകാശത്തു വട്ടമിട്ട് പറന്നശേഷം തിരിച്ചറക്കി. പുതുവത്സരാഘോഷത്തിനിടെ വിമാനം സാങ്കേതിക തകരാറില്‍പ്പെട്ടത് . പറക്കുന്ന വേളയിലാണ് തകരാര്‍ മനസിലായത്. തുടര്‍ന്ന് വിമാനത്തിന് ലണ്ടന് മുകളില്‍ ഒരു മണിക്കൂറിലധികം വട്ടമിട്ട് പറക്കേണ്ടിവരുകയായിരുന്നു. ദുബായില്‍ എത്തി ന്യു ഇയര്‍ ആഘോഷി ച്ച് നാട്ടിലേക്ക് പോകാന്‍ ഇറങ്ങിയ മലയാളികളടക്കമുള്ള ധാരാളം ഇന്ത്യക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഒടുവില്‍ വിമാനം ഹീത്രൂവില്‍ തന്നെ
ഇറക്കുകയായിരുന്നു.

ഡബിള്‍ ഡെക്കര്‍ എയര്‍ബസ് എ380 വിമാനം ഹീത്രൂവിന്റെ റണ്‍വേയില്‍ നിന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.32 ന് പുറപ്പെട്ടു. 52 മിനിറ്റ് വൈകിയാണ് യാത്ര തിരിച്ചത്. 12.40 ന് ദുബായില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിന് പിന്നാലെ ലാന്‍ഡിംഗ് ഗിയര്‍ വാതിലില്‍ ഒരു പ്രശ്നമുണ്ടെന്ന് വിമാന ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു.

ലണ്ടനില്‍ നിന്ന് ഏഴ് മണിക്കൂര്‍ സമയം കൊണ്ടാണ് വിമാനം ദുബായില്‍ എത്തേണ്ടത്. വിമാനം പുറപ്പെട്ടതിന് ശേഷവും ഗിയര്‍ വാതിലുകള്‍ തുറന്നിരുന്നു എന്നാണ് കണ്ടെത്തിയത്. വിമാനം ഏകദേശം 90 മിനിറ്റ് തെക്കുകിഴക്കന്‍ ലണ്ടനിലെ ഓര്‍പിംഗ്ടണിന് മുകളില്‍ 10,000 അടി ഉയരത്തില്‍ വട്ടമിട്ടു പറന്നു. പരമാവധി ഇന്ധനം ചോര്‍ത്തിക്കളഞ്ഞതിന് ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്. വൈകുന്നേരം 4.28 ന് ഹീത്രൂവില്‍ തന്നെ വിമാനം സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു.

എമിറേറ്റ്‌സ് വക്താവ് പറഞ്ഞത് 'എമിറേറ്റ്‌സ് വിമാനം ഡിസംബര്‍ 31-ന് ലണ്ടന്‍ ഹീത്രൂവില്‍ നിന്ന് ദുബായിലേക്ക് ഷെഡ്യൂള്‍ ചെയ്തതുപോലെ പുറപ്പെട്ടു. പക്ഷേ സാങ്കേതിക തകരാര്‍ കാരണം പറന്നുയര്‍ന്ന ഉടന്‍ തന്നെ ഹീത്രൂവിലേക്ക് മടങ്ങി എന്നാണ്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഇറക്കി എന്നും വക്താവ് പറഞ്ഞു.

യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും എമിറേറ്റ്സിന്റെ മറ്റ് വിമാനങ്ങളില്‍യാത്രക്കാരെ കൊണ്ട് പോകുമെന്നും കമ്പനി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ വളരെ പ്രധാനമാണെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യില്ല എന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. യാത്രാ വിദഗ്ധനായ സൈമണ്‍ കാല്‍ഡര്‍ സമൂഹമാധ്യമമായ എക്‌സില്‍ പറഞ്ഞത് ഹീത്രോയില്‍ നിന്ന് ദുബായിലേക്ക് പറന്നുയര്‍ന്ന 500 എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് കെന്റിലെ മെയ്ഡ്‌സ്റ്റോണില്‍ കൂടുതല്‍ ദൂരം പോകാന്‍ കഴിഞ്ഞില്ല, ലാന്‍ഡിംഗ് ഗിയര്‍ പ്രശ്‌നം കാരണം പൈലറ്റുമാര്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചു എന്നുമാണ്. ഇന്ധനം കത്തിക്കാന്‍ എയര്‍ബസ് എ380 സൂപ്പര്‍ജംബോ ഓര്‍പിംഗ്ടണിന് മുകളില്‍ 2 മണിക്കൂര്‍ വട്ടമിട്ട് പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു എന്നും അദ്ദേഹം വ്യക്തമാക്കി. ഹീത്രൂ പ്രദേശത്തെ എയര്‍പോര്‍ട്ട് ഹോട്ടലുകളില്‍ നിന്ന് യാത്രക്കാര്‍ പുതുവത്സരം ആഘോഷിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നു എന്നും കാല്‍ഡര്‍ പറഞ്ഞു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions