യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ 20% വര്‍ധന; ഒരിടത്തുതന്നെ 8000-ലേറെ

ഏഴിലൊന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ രോഗികളുടെയും, ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു മെഡിക്കല്‍ ട്രസ്റ്റില്‍ മാത്രം 8000-ലേറെ അതിക്രമ സംഭവങ്ങളും, ഭീഷണികളും നേരിട്ടുവെന്നാണ് ഞെട്ടിക്കുന്ന കണക്ക്.

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡാറ്റയില്‍ ജീവനക്കാര്‍ക്ക് എതിരായ അതിക്രമങ്ങളുടെയും, ഭീഷണികളുടെയും എണ്ണത്തില്‍ 20 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് കണ്ടെത്തല്‍. 2022-ലെ നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 എത്തുമ്പോള്‍ 15,000-ലേറെ കേസുകള്‍ വര്‍ധിച്ചു.

കഴിഞ്ഞ ദിവസം മേഴ്‌സിസൈഡില്‍ ന്യൂട്ടണ്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ അപ്പോയിന്റ്‌മെന്റ് കിട്ടാതെ പോയതിന് ജീവനക്കാരെയും, രോഗികളെയും അക്രമിച്ച അഫ്ഗാന്‍ പൗരന്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യഥാര്‍ത്ഥ തോത് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്. മാര്‍ച്ചില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് പങ്കുവെച്ച കണക്കുകളില്‍ ഏഴിലൊന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ രോഗികളുടെയും, ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായി സമ്മതിച്ചിരുന്നു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions