നാട്ടുവാര്‍ത്തകള്‍

'കേട്ടറിവിനേക്കാള്‍ വലുതാണ് ശബരിമല സ്വര്‍ണക്കൊള്ള എന്ന സത്യം'..; സിബിഐ വരണമെന്ന് ആവശ്യം

കേട്ടറിഞ്ഞതൊന്നുമല്ല ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി എന്നാണ് അന്വേഷണം പുരോഗമിക്കുംതോറും പുറത്തുവരുന്നത്. നൂറുകണക്കിന് കോടിയുടെ ഇടപാടുകള്‍ നടന്ന, ഉന്നതരുടെ പങ്കുള്ള രാജ്യാന്തര മാഫിയയുടെ ബന്ധത്തിലേയ്ക്ക് ആണ് നീങ്ങുന്നത്. പിണറായി സര്‍ക്കാരിന് മുകളില്‍ തൂങ്ങിയാടുന്ന 'ഡെമോക്ലസ്സിന്റെ വാളായ അത് മാറുകയാണ്. അതുകൊണ്ടുതന്നെ അന്വേഷണം വഴിതിരിച്ചു വിടാനും അട്ടിമറിക്കാനുമുള്ള നീക്കം അണിയറയില്‍ സജീവമായി നടന്നുവരുകയാണ്.

അന്വേഷിക്കുംതോറും വന്‍കൊള്ളയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലുണ്ടായിരുന്ന സ്വര്‍ണവും കൊള്ളയടിച്ചുവെന്നും ഏഴുപാളികളിലെ സ്വര്‍ണം നഷ്ടമായെന്നുമാണ് കണ്ടെത്തല്‍. ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നുവെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈക്കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായക കണ്ടെത്തലുകളുള്ളത്. കസ്റ്റഡി അപേക്ഷ റിപ്പോര്‍ട്ടില്‍ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ശിവ, വ്യാളി രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്ഐടി കണ്ടെത്തി. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്.

പ്രഭാമണ്ഡലത്തിലും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവ, വ്യാളീരൂപങ്ങിലും പൊതിഞ്ഞ സ്വര്‍ണം കടത്തികൊണ്ടുപോയതായും ഇവ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ എത്തിച്ചാണ് വേര്‍തിരിച്ചതെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ ഹാജരാക്കിയ സ്വര്‍ണത്തേക്കള്‍ കൂടുതല്‍ ഇനി കണ്ടെത്താനുണ്ട്. ഇതിനായി അന്വേഷണം തുടരുകയാണെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. പണിക്കൂലിയായി എടുത്ത സ്വര്‍ണം കേസിലെ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി.

ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയില്‍ ഘടിപ്പിച്ചിരുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളിലും രാശി ചിഹ്നങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളിലും കട്ടിളയുടെ മുകള്‍പ്പടി ചെമ്പ് പാളിയിലുമുള്ള സ്വര്‍ണം കടത്തിയിട്ടുണ്ട്. കട്ടിളയ്ക്ക് മുകളില്‍ പതിച്ചിട്ടുള്ള ശിവരൂപവും വ്യാളി രൂപവുമുടങ്ങുന്ന പ്രഭാമണ്ഡലത്തിലുള്ള സ്വര്‍ണം പതിച്ച ചെമ്പ് പാളികളിലും ക്രമക്കേട് കണ്ടെത്തി. സര്‍ണം പതിച്ച ഏഴ് ചെമ്പ് പാളികളില്‍ നിന്നുള്ള സ്വര്‍ണവും വേര്‍തിരിച്ചുവെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. പണിക്കൂലിയായി എടുത്ത സ്വര്‍ണം പങ്കജ് ഭണ്ഡാരി എസ്ഐടിക്ക് മുന്നില്‍ ഹാജരാക്കി. കൊള്ളയടിച്ചതിന് തത്തുല്ല്യമായി 109. 243 ഗ്രാം സ്വര്‍ണമാണ് എസ്ഐടിക്ക് സ്മാര്‍ട്ട് ക്രിയേഷന്‍സ് കൈമാറിയത്.

അതിനിടെ, അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) റിപ്പോര്‍ട്ട് . കേസിന് അന്തഃസംസ്ഥാനവും അന്തര്‍ദേശീയവുമായ ബന്ധങ്ങളുള്ളതിനാല്‍ യഥാര്‍ഥവസ്തുത പുറത്തു വരണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ശുപാര്‍ശ. സംസ്ഥാനത്തുനിന്നുള്ള റിപ്പോര്‍ട്ട്, ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റലിജന്‍സിനാണ് നല്‍കിയത്.

സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഐബി റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം. സ്വര്‍ണക്കൊള്ളയ്ക്കൊപ്പം കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നതിനാല്‍ ഇ.ഡി.യുടെ അന്വേഷണവും ഐബി മുന്നോട്ടുവെക്കുന്നുണ്ട്‌.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions