യു.കെ.വാര്‍ത്തകള്‍

അതിശക്തമായ തണുപ്പും മഞ്ഞും യുകെയില്‍ തുടരും; റെയില്‍, വ്യോമ, റോഡ് സര്‍വീസുകള്‍ തടസപ്പെടും

ആര്‍ട്ടിക് ശീത കാറ്റിന്റെ വരവോടെ പുതുവര്‍ഷത്തില്‍ ബ്രിട്ടന്‍ തണുത്ത് വിറക്കുകയാണ്. കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചതോടെ യാത്രാ തടസങ്ങള്‍ ഏറെ ഉണ്ടാകുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്. തണുപ്പന്‍ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. വീക്കെന്‍ഡിലും, അത് കടന്നും തണുത്തുറയുന്ന കാലാവസ്ഥ തുടരുമെന്നാണ് സൂചന. ചില പ്രദേശങ്ങളില്‍ ഇതിനകം തന്നെ 10 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയാണ് നേരിടുന്നത്.
മഞ്ഞിനും, ഐസിനുമുള്ള നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പല മഞ്ഞ കാലാവസ്ഥാ അലേര്‍ട്ടുകളും തിങ്കളാഴ്ച വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരങ്ങള്‍ തിങ്കളാഴ്ചയും മഞ്ഞുവീഴ്ചയെ നേരിടേണ്ടി വരും. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ പല ഭാഗത്തും റോഡുകള്‍ അടഞ്ഞ് കിടക്കുകയാണ്.

കാലാവസ്ഥ റോഡ് യാത്രക്ക് ഇറങ്ങുന്നവരെ സാരമായി ബാധിക്കുമെന്നാണ് പ്രതീക്ഷ. റെയില്‍, വിമാന സര്‍വ്വീസ് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കാലതാമസവും, ചിലപ്പോള്‍ റദ്ദാക്കലും നേരിടേണ്ടി വരും. ഇതോടൊപ്പം പവര്‍കട്ടിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

ഇംഗ്ലണ്ടിലെ പല ഭാഗത്തും പുതുവര്‍ഷത്തോടെ മഞ്ഞുപുതയ്ക്കുന്ന സ്ഥിതിയാണ്. വെയില്‍സിലെ ഭൂരിഭാഗം ഇടങ്ങളിലും മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ ജാഗ്രത തുടരുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മഞ്ഞ ജാഗ്രത തിങ്കളാഴ്ച ഉച്ചവരെയാണ് നിലവിലുള്ളത്.

ഇതിനിടെ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ ആംബര്‍ മുന്നറിയിപ്പ് ജനുവരി 9 രാവിലെ 10 വരെ ദീര്‍ഘിപ്പിച്ചു. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, ഹംബര്‍, ലണ്ടന്‍ എന്നിവിടങ്ങളിലാണ് അലേര്‍ട്ട് ബാധകമായിട്ടുള്ളത്.

തണുത്ത കാലാവസ്ഥ ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കും. പ്രത്യേകിച്ചും 65 വയസ് കഴിഞ്ഞവരും ശ്വസന സംബന്ധമായ രോഗങ്ങള്‍ ഉള്ളവരും ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത്. സ്വാഭാവിക രോഗ പ്രതിരോധശേഷി കുറവുള്ളവരും ഏറെ കരുതലെടുക്കണം. വീടിനകത്തെ താപനില 18 ഡിഗ്രിയില്‍ നിലനിര്‍ത്തുന്നതാണ് ഏറെ സുരക്ഷിതമെന്ന് എന്‍എച്ച്എസ് നിര്‍ദ്ദേശിക്കുന്നു. അതേസമയം, തീരെ ചെറിയ കുട്ടികള്‍ ഉള്ള വീടുകളില്‍, നഴ്സറികളിലെ താപനില 16 ഡിഗ്രിക്കും 20 ഡിഗ്രിക്കും ഇടയിലായി കാത്തുസൂക്ഷിക്കണം. അതുപോലെ വൈകുന്നേരമായാല്‍ കര്‍ട്ടനുകളും വാതിലുകളും അടച്ചിടണം. മുറിക്കുള്ളിലെ താപം നഷ്ടമാകാതിരിക്കാനാണിത്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions