യു.കെ.വാര്‍ത്തകള്‍

എ&ഇയില്‍ വീണ്ടും അക്രമം; യുവാവ് 3 രോഗികളെ ഗുരുതരമായി അക്രമിച്ചു; ഒരാളുടെ ചെവി കടിച്ചെടുത്തു

ബ്രിട്ടനിലെ എ&ഇകള്‍ ഇപ്പോള്‍ ജീവനക്കാര്‍ക്കും മറ്റു രോഗികള്‍ക്കും സുരക്ഷാ ഭീഷണി നേരിടുന്ന സ്ഥലമായി മാറിയിരിക്കുകയാണ്. രോഗികള്‍ ഇവിടേക്ക് ഒഴുകുമ്പോള്‍ പരിമിതമായ ജീവനക്കാരുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയാണ് എന്‍എച്ച്എസ് ജീവനക്കാര്‍. എന്നാല്‍ രോഗികള്‍ പലപ്പോഴും ഇതിന്റെ പേരില്‍ അക്രമാസക്തമാകുന്ന വാര്‍ത്ത തുടര്‍ക്കഥയാകുകയാണ്.

ബോള്‍ട്ടണ്‍ ആശുപത്രിയിലാണ് ഇപ്പോള്‍ ഒരാള്‍ രോഗികള്‍ക്ക് നേരെ ഗുരുതരമായ അക്രമം അഴിച്ചുവിട്ടത്. ആശുപത്രിയിലെ ആക്‌സിഡന്റ് & എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ മൂന്ന് രോഗികള്‍ക്ക് നേരെ അക്രമം നടത്തിയ 22-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ഒരാളുടെ ചെവി ഇയാള്‍ 'കടിച്ച് പറിച്ചെടുത്തു'.

വെള്ളിയാഴ്ച വൈകുന്നേരം 4.15-ഓടെയാണ് ഒരാള്‍ രോഗികളെ അക്രമിക്കുന്നുവെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിന് വിവരം ലഭിച്ച് സ്ഥലത്ത് എത്തുന്നത്. രോഗികളെ അക്രമിച്ചതിനും, തടയാനെത്തിയ പോലീസിനെ അക്രമിച്ചതിനും, പൊതുസമാധാനം കെടുത്തിയതിനും ഉള്‍പ്പെടെയാണ് പ്രതിക്കെതിരെ ചുമത്തി അറസ്റ്റ് ചെയ്തത്.

മെന്റല്‍ ഹെല്‍ത്ത് ആക്ടിലെ സെക്ഷന്‍ 136 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. 40-കളിലും, 70-കളിലും പ്രായമുള്ള സ്ത്രീയും പുരുഷനും ചെറിയ പരുക്കാണ് ഏറ്റത്. ചെവിക്ക് ഗുരുതര പരുക്കേറ്റ വ്യക്തിയെ ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. അക്രമി പെട്ടെന്ന് ആളുകളെ ഇടിച്ച് നിലത്തിടുകയും, മറ്റൊരാളുടെ ചെവി കടിച്ചെടുക്കുകയും ചെയ്‌തെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ മറ്റൊരു രോഗിയുടെ ബന്ധു പറഞ്ഞു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions