യു.കെ.വാര്‍ത്തകള്‍

മോര്‍ട്ട്ഗേജ് നിരക്കു കുറയ്ക്കല്‍ മത്സരത്തിന് തുടക്കമിട്ടു എച്ച്എസ്ബിസി; വരും മാസങ്ങളില്‍ മത്സരം കടുക്കും

പുതുവര്‍ഷത്തില്‍ മോര്‍ട്ട്ഗേജ് നിരക്കു കുറയ്ക്കല്‍ മത്സരത്തിന് തുടക്കമിട്ടു എച്ച്എസ്ബിസി. 2006 ല്‍ മോര്‍ട്ട്ഗേജ് നിരക്ക് കുറയ്ക്കുന്ന ആദ്യത്തെ വായ്പാ സ്ഥാപനമായി എച്ച്എസ്ബിസി മാറി. റെസിഡന്‍ഷ്യല്‍ മോര്‍ട്ട്ഗേജുകളും ‘ബൈ-ടു-ലെറ്റ്’ ലോണ്‍ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടെയുള്ള പല പദ്ധതികളിലെ നിരക്കാണ് എച്ച്എസ്ബിസി കുറച്ചത്. തിങ്കളാഴ്ച മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ഡിസംബറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനമായി കുറച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. ഇതോടെ മറ്റ് ബാങ്കുകളും നിരക്ക് കുറയ്ക്കാന്‍ മുന്നോട്ടുവരാന്‍ സാധ്യതയുണ്ടെന്നും, വരും മാസങ്ങളില്‍ മോര്‍ട്ട്ഗേജ് നിരക്കുകളില്‍ മത്സരം കടുക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ഈ വര്‍ഷം ഏകദേശം 18 ലക്ഷം വീടുടമകള്‍ മോര്‍ട്ട്ഗേജ് പുതുക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ രണ്ട് വര്‍ഷത്തെ ഫിക്സ്ഡ് റെസിഡന്‍ഷ്യല്‍ മോര്‍ട്ട്ഗേജിന്റെ ശരാശരി നിരക്ക് 4.83 ശതമാനവും, ‘ബൈ-ടു-ലെറ്റ്’ മോര്‍ട്ട്ഗേജിന്റെ ശരാശരി 4.7 ശതമാനവുമാണെന്ന് ധനകാര്യ ഡേറ്റാ സ്ഥാപനം മണിഫാക്ട്സ് വ്യക്തമാക്കി. വസന്തകാലത്തിന് മുന്‍പ് 3.5 ശതമാനത്തിനും താഴെയുള്ള ഡീലുകള്‍ പോലും പ്രതീക്ഷിക്കാമെന്ന് സാമ്പത്തിക ഉപദേശകര്‍ പറയുന്നു.

ഈ വര്‍ഷം രണ്ട് തവണ കൂടി അടിസ്ഥാന പലിശ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എങ്കിലും തീരുമാനങ്ങള്‍ പണപ്പെരുപ്പ നിരക്കും സാമ്പത്തിക മാന്ദ്യവും പരിഗണിച്ചായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞിട്ടുണ്ട്. അടിസ്ഥാന നിരക്കുമായി ബന്ധിപ്പിച്ച വേരിയബിള്‍ റേറ്റ് ലോണ്‍ എടുത്തവര്‍ക്ക് മാസതുക കുറയുന്നതായിരിക്കും പ്രധാന ആശ്വാസം. അതേസമയം ഫിക്സ്ഡ് റേറ്റ് മോര്‍ട്ട്ഗേജുകളില്‍ കുറവ് പരിമിതമായിരിക്കാമെന്നും, വര്‍ഷാവസാനം വീണ്ടും ബാങ്ക് നിരക്കിനെക്കാള്‍ ഉയര്‍ന്ന നിലയിലേക്കെത്താനിടയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ഡിസംബറില്‍ വീടുകളുടെ വില പ്രതീക്ഷിക്കാത്ത വിധം കുറഞ്ഞതായി നേഷന്‍വൈഡ് റിപ്പോര്‍ട്ട് ചെയ്തതും ഹൗസിംഗ് വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിച്ചിട്ടുണ്ട്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions