യു.കെ.വാര്‍ത്തകള്‍

റിജോ പോളിന്റെ പൊതുദര്‍ശനം വ്യാഴാഴ്ച സെന്റ് ജോസഫ് ദേവാലയത്തില്‍

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ അന്തരിച്ച അങ്കമാലി സ്വദേശി റിജോ പോളിന് വിട നല്‍കാന്‍ ഒരുങ്ങി മലയാളി സമൂഹം. ഈമാസം എട്ടിന് വ്യാഴാഴ്ച സ്റ്റോക്കിലെ ബര്‍സലേം പള്ളിയില്‍ രാവിലെ 11 മണിക്ക് റിജോയുടെ ആത്മശാന്തിക്കായി വി. കുര്‍ബാനയും ഒപ്പീസും തുടര്‍ന്ന് 12 മണി മുതല്‍ പൊതുദര്‍ശനവും നടത്തുന്നതായിരിക്കും. അന്നേദിസവം രാവിലെ പത്തരയോടെ ബര്‍സലേം സെന്റ്. ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ എത്തിക്കുന്ന മൃതദേഹത്തില്‍ ഉച്ചക്ക് ഒരുമണി വരെ അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.

പതിനൊന്നു മണിക്ക് ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ റിജോയുടെ ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാനയും ഒപ്പീസും അര്‍പ്പിക്കും. പിന്നീട് പൊതുദര്‍ശനത്തിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിനു കൈമാറുന്ന മൃതദേഹം എംബസി നടപടികള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് സംസ്‌കാര ചടങ്ങുകള്‍ക്കായി നാട്ടിലേക്കു കൊണ്ടുപോകുന്നതാണ്. റിജോയുടെ ഭാര്യ റാണിയും മക്കളും റിജോയോടൊപ്പം നാട്ടിലേക്കു തിരികെ മടങ്ങും.

പൊതുദര്‍ശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം

St Joseph's Church, Hall Street, Stoke-on-Trent, Staffordshire ST6 4BB

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions