യു.കെ.വാര്‍ത്തകള്‍

2026 ജോലി അന്വേഷികര്‍ക്ക് മികച്ച വര്‍ഷമാകില്ല; ബിസിനസുകള്‍ക്ക് ആഘാതമെന്ന്

പുതുവര്‍ഷത്തില്‍ യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. ബിസിനസ്സ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന രാജ്യത്തെ കമ്പനികളുടെ തകര്‍ച്ച ഇതിലേക്ക് നയിക്കുെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് വര്‍ഷത്തിന്റെ തുടക്കം സുപ്രധാനമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ബിസിനസുകള്‍ ട്രിപ്പിള്‍ ആഘാതത്തിന്റെ ചൂടിലാണ്. പലിശ നിരക്ക് കൂടുന്നതും, എനര്‍ജി വിലയിലെ കുതിപ്പും, മിനിമം വേജ് വര്‍ദ്ധനവും ചേര്‍ന്ന് ശരാശരി കമ്പനികളുടെ അന്ത്യം കുറിയ്ക്കുകയാണ് ചെയ്തതെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പറയുന്നു.

2026 ഒരു വഴിത്തിരിവായി മാറാനുള്ള സാധ്യതകളുണ്ടെന്നും പുതുവര്‍ഷ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദശകങ്ങളായി ഉത്പാദന വളര്‍ച്ച മുരടിച്ച് നില്‍ക്കുന്നതില്‍ നിന്നും മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. മണിക്കൂറിന് നല്‍കുന്ന വേതനം വര്‍ദ്ധിക്കുന്നതിനാല്‍ ജീവിതനിലവാരം ഉയരുന്നതാണ് ഇതില്‍ സുപ്രധാനമായി മാറുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

എന്നാല്‍ ഉത്പാദനക്ഷമത കുറഞ്ഞ കമ്പനികള്‍ ഇതിനിടയില്‍ പൊട്ടുന്നത് തൊഴിലില്ലായ്മ കുത്തനെ ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. കൊവിഡ് മഹാമാരിക്ക് പുറത്ത് ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോള്‍ യുകെ നേരിടുന്നത്. ഒക്ടോബറില്‍ 5.1 ശതമാനത്തിലാണ് നില്‍ക്കുന്നത്. പലിശ നിരക്കുകള്‍ 5.25 ശതമാനത്തിലേക്ക് ഉയര്‍ന്ന ശേഷം ഇപ്പോള്‍ 3.75 ശതമാനം വരെ കുറച്ചിട്ടുണ്ട്. എന്നാല്‍ ബിസിനസ്സുകള്‍ക്ക് ഇതും സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions