സിനിമ

അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി

സംവിധായകന്‍ ബോബി സംവിധാനം ചെയ്യുന്ന ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. പ്രതിഫലവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് താരം ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് വിവരം. 'മെഗാ 158' എന്ന ചിത്രത്തില്‍ നിന്നാണ് മോഹന്‍ലാല്‍ പിന്മാറിയിരിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിനെ അതിഥി വേഷത്തില്‍ അവതരിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നു. പ്രതിഫലം വാങ്ങാതെയോ ചെറിയ പ്രതിഫലത്തിലോ മോഹന്‍ലാല്‍ ഈ വേഷം ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. സംവിധായകന്‍ ബോബിയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് അണിയറപ്രവര്‍ത്തകര്‍ക്ക് ഈ പ്രതീക്ഷ നല്‍കിയത്. എന്നാല്‍, മോഹന്‍ലാല്‍ 30 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതോടെ പ്രതീക്ഷിച്ചതുപോലെ നടന്നില്ല. ഇത്രയും വലിയ തുക താങ്ങാനാകില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതോടെ ലാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ചിരഞ്ജീവിയും മോഹന്‍ലാലും മുമ്പ് ഒരിക്കലും ഒരുമിച്ച് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇതൊരു നല്ല കോംബോ ആയിരിക്കുമെന്ന നിലയിലാണ് ഇരുവരെയും ഒന്നിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നത്. നിലവില്‍, ഈ റോളിനായി അണിയറപ്രവര്‍ത്തകര്‍ ഒരു തെലുങ്ക് താരത്തെ തേടുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions