ചരമം

കാന്‍സര്‍ ചികിത്സയിലിരിക്കെ കാര്‍ഡിഫില്‍ മലയാളി മരിച്ചു

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കോട്ടയം സ്വദേശി കാന്‍സര്‍ ചികിത്സയിലിരിക്കെ വിടവാങ്ങി. കോട്ടയം സ്വദേശിയായ വിക്ടറി എജി ചര്‍ച്ച്, കാര്‍ഡിഫ് സഭയിലെ സജീവ അംഗമായിരുന്ന ബ്രദര്‍ ജോണ്‍ തോമസ് (45 - അനില്‍) ആണ് വിടപറഞ്ഞത്. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

കുറച്ചു മാസങ്ങളായി കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. കോട്ടയം മണര്‍കാട് തൊണ്ടുകണ്ടത്തില്‍ കുടുംബാംഗമാണ് ബ്രദര്‍ ജോണ്‍ തോമസ്. കുടുംബ സമേതമാണ് ന്യൂപോര്‍ട്ടില്‍ കഴിഞ്ഞിരുന്നത്. ഭാര്യ രേണു ജോണ്‍ , മക്കള്‍ റൂബന്‍, അദിയ .

15 വര്‍ഷത്തോളം കുവൈറ്റിലായിരുന്ന ജോണ്‍ തോമസ് രണ്ടര വര്‍ഷം മുമ്പാണ് വെയില്‍സിലെ ന്യൂപോര്‍ട്ടിലേക്ക് എത്തിയത്. ശവസംസ്‌കാര ശുശ്രൂഷയും, മറ്റു വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് സഭാശുശ്രൂഷകന്‍ ബിനോയ് എബ്രഹാം അറിയിച്ചു.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions