യു.കെ.വാര്‍ത്തകള്‍

ഫ്ലൂവും മറ്റ് വൈറസുകളും വീണ്ടും വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി എന്‍എച്ച്എസ്

ബ്രിട്ടനില്‍ ശൈത്യം ശക്തമാകുകയാണ്. കൊടുങ്കാറ്റിന്റെ കൂടി പ്രഭാവത്തില്‍ കൊടുംതണുപ്പാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഇതിനിടെ ഫ്ലൂവിന്റെയും, മറ്റ് വിന്റര്‍ വൈറസുകളുടെയും കേസുകള്‍ വര്‍ധിക്കുന്നതായാണ് വ്യക്തമാകുന്നത്. എന്‍എച്ച്എസ് നേരിട്ട ദുരിതം ഇനിയും അവസാനിക്കാന്‍ സമയമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ 2940 ബെഡുകളിലേറെയും ഫ്ലൂ രോഗികളാണ് കൈവശപ്പെടുത്തി വെച്ചിരുന്നതെന്ന് കണക്കുകള്‍ പറയുന്നു. മുന്‍ ആഴ്ചയേക്കാള്‍ ഒന്‍പത് ശതമാനമാണ് വര്‍ധന. വിന്റര്‍ വൊമിറ്റിംഗ് വൈറസായ നോറോവൈറസ് മൂലം ആശുപത്രിയിലാകുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്.

മുന്‍ ആഴ്ചയേക്കാള്‍ കൊവിഡ് രോഗികളുടെ എണ്ണവും ഉയര്‍ന്നതോടെ ശൈത്യകാല വൈറസുകള്‍ വീണ്ടും തലപൊക്കാന്‍ തുടങ്ങിയെന്നാണ് ആശങ്ക. രോഗികളെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും പരിപാലിക്കുന്ന എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും ഇതില്‍ നിന്നൊരു ഇടവേള കിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രണ്ടാഴ്ച കേസുകളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഈ തിരിച്ചുവരവ്. ഫ്ലൂ കേസുകള്‍ താഴുന്നുവെന്ന് പ്രതീക്ഷ ഉയര്‍ന്ന ശേഷമാണ് ശൈത്യകാലം രോഗികളുടെ എണ്ണം കൂട്ടുന്നത്. 'എന്‍എച്ച്എസിന്റെ വിന്റര്‍ ദുരിതം അവസാനിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. കൊടും തണുപ്പില്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ള രോഗികള്‍ ശ്വാസകോശ പ്രശ്‌നങ്ങളുമായി എ&ഇയിലേക്ക് എത്തുമെന്നാണ് ഉറപ്പാകുന്നത്', എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ മേഘനാ പണ്ഡിറ്റ് മുന്നറിയിപ്പ് നല്‍കി.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions