യു.കെ.വാര്‍ത്തകള്‍

ടോണ്ടന്‍ പാര്‍ക്കില്‍ പാര്‍ക്കില്‍ മാനസിക അസ്വസ്ഥതയുള്ള യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച മലയാളി യുവാവിന് 12 വര്‍ഷം തടവ്


യുകെയിലെ സമര്‍സെറ്റ് കൗണ്ടിയിലെ ടോണ്ടനില്‍ പാര്‍ക്കില്‍ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ മലയാളിയായ യുവാവിന് 12 വര്‍ഷം തടവുശിക്ഷ. വില്‍ഫ്രഡ് റോഡ്, ടോണ്ടന്‍ സ്വദേശിയായ മനോജ് ചിന്താതിര(29 ) കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ശിക്ഷ വിധിച്ചു. ശിക്ഷയുടെ ആറാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രതിയെ യുകെയില്‍ നിന്ന് നാടുകടത്തുമെന്ന് ജഡ്ജി സ്റ്റീഫന്‍ ക്ലൈമി വ്യക്തമാക്കി.

2025 ഒക്ടോബര്‍ 11ന് രാത്രി മുതല്‍ അഞ്ചുമണിവരെ വിക്ടോറിയ പാര്‍ക്കിലാണ് സംഭവം. മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ച് തെരുവില്‍ കഴിഞ്ഞിരുന്ന അപരിചിതയായ സ്ത്രീയെ സമീപിച്ച മനോജ് സമീപ കടയില്‍ നിന്ന് ബിയര്‍ വാങ്ങി നല്‍കി. പാര്‍ക്കിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്ക് കുട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ബോധം നഷ്ടമാക്കി പീഡനം നടത്തിയെന്നാണ് കേസ്.

ഞാന്‍ നിന്നെ പീഡിപ്പിക്കാന്‍ പോകുന്നുവെന്ന് പ്രതി പറഞ്ഞതും ദയവായി ഉപദ്രവിക്കരുതെന്ന് യുവതി ആവര്‍ത്തിച്ചു അപേക്ഷിക്കുന്നതും സമീപത്തെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞു. തുടക്കത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും ശക്തമായ തെളിവ് ഹാജരാക്കിയതോടെ പ്രതികുറ്റം സമ്മതിക്കുകയായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതും ക്രൂരവുമായ ആക്രമണമെന്ന് അന്വേഷണ ഉദ്യോഗസ്ഥ കോടതിയില്‍ വിശദീകരിച്ചു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions