യു.കെ.വാര്‍ത്തകള്‍

നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം


തന്റെ രണ്ട് ബജറ്റുകള്‍ കൊണ്ട് തന്നെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ജനരോഷം ഏറ്റുവാങ്ങേണ്ടിവന്നു. എന്നാല്‍ നികുതി വര്‍ധനവുകള്‍ ഉപയോഗിച്ച് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ല. അതുകൊണ്ടു ഇപ്പോള്‍ വീണ്ടും നികുതി വര്‍ധനയ്ക്ക് കളമൊരുങ്ങുന്നുവെന്ന മുന്നറിയിപ്പ് ശക്തമാണ്.

നവംബറിലെ ബജറ്റില്‍ നടത്തിയ നികുതി വേട്ടയില്‍ ലഭിച്ച പണമെല്ലാം ഖജനാവില്‍ നിന്നും പുറത്തേക്ക് ഒഴുകിയതോടെയാണ് ഈ ടാക്‌സ് റെഡ് അലേര്‍ട്ട്. തന്റെ പദ്ധതികള്‍ക്കുള്ള പണം കണ്ടെത്താനാണ് നികുതി വര്‍ദ്ധനവെന്ന് റീവ്‌സ് വാദിച്ചിരുന്നു. എന്നാല്‍ ബ്ലൂംബര്‍ഗിന്റെ അനാലിസിസ് അനുസരിച്ച് 22 ബില്ല്യണ്‍ പൗണ്ടില്‍ മൂന്നില്‍ രണ്ട് ഭാഗവും അപ്രത്യക്ഷമായി കഴിഞ്ഞെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പല ഗവണ്‍മെന്റ് പദ്ധതികളും ഉപേക്ഷിച്ചതും, കുറഞ്ഞ ജിഡിപി വളര്‍ച്ചയും, ഡിഫന്‍സ് ഫണ്ടിംഗിലെ കുറവും എല്ലാം ചേര്‍ന്നാണ് ഇത്. ബജറ്റിന് ശേഷം ജനരോഷം ഉയര്‍ന്നതോടെ കര്‍ഷക കുടുംബങ്ങള്‍ക്ക് മേലുള്ള ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നിയമങ്ങളില്‍ ഇളവ് നല്‍കിയിരുന്നു. വര്‍ഷത്തില്‍ 130 മില്ല്യണ്‍ പൗണ്ടാണ് ഇതിനായി ചെലവ് വരുന്നത്.

ഇപ്പോള്‍ പബ്ബുകളുടെ ബിസിനസ്സ് റേറ്റ് വര്‍ദ്ധനവും മയപ്പെടുത്താനുള്ള നീക്കത്തിലാണ് റീവ്‌സ്. നെറ്റ് മൈഗ്രേഷന്‍ കുത്തനെ കുറയുന്നതും ട്രഷറിക്ക് തലവേദനയാണ്. ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് ജിഡിപിക്ക് ഉത്തേജനം നല്‍കും. ദീര്‍ഘകാല ഒഴുക്കില്‍ 1 ലക്ഷത്തോളം കുറവ് വന്നാല്‍ 2029-30 ആകുമ്പോള്‍ നികുതി വരുമാനത്തില്‍ 9 ബില്ല്യണ്‍ പൗണ്ടിന്റെ കുറവാണ് നേരിടുക.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions