യു.കെ.വാര്‍ത്തകള്‍

80 കഴിഞ്ഞ ആയിരക്കണക്കിന് രോഗികള്‍ക്കും എന്‍എച്ച്എസില്‍ മൂന്ന് ദിവസം വരെ കാത്തിരിപ്പ്; ഹെല്‍ത്ത് സെക്രട്ടറിക്ക് നേരെ ചോദ്യങ്ങള്‍

എന്‍എച്ച്എസില്‍ പ്രായമായ രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നത് ദിവസങ്ങള്‍ക്കു ശേഷം. വിനറില്‍ സ്ഥിതി കൂടുതല്‍ ബുദ്ധിമുട്ടായി തുടരുന്നുവെന്നാണ് കണക്കുകള്‍. 80 വയസിന് മുകളിലുള്ള രോഗികള്‍ക്ക് മൂന്ന് ദിവസം വരെയാണ് ചികിത്സ ലഭിക്കാനായി കാത്തിരിക്കേണ്ടി വരുന്നത്. കഴിഞ്ഞ വര്‍ഷം ആശുപത്രി ബെഡ് കിട്ടാനായി 50,000-ലേറെ 80 വയസ്സുകാര്‍ മൂന്ന് ദിവസം വരെ കാത്തിരുന്നുവെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

വാര്‍ഡില്‍ ഒരു ഇടം കിട്ടുന്നത് വരെ നിലത്ത് കിടക്കാനും, ടോയ്‌ലറ്റ് സിങ്കില്‍ പോയി കഴുകാനും വരെ നിര്‍ബന്ധിതമായെന്നാണ് ഏജ് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 65 വയസിന് മുകളിലുള്ള 1 ലക്ഷത്തിലേറെ രോഗികള്‍ എ&ഇ കോറിഡോറിലും, വെയ്റ്റിംഗ് റൂമുകളിലും ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ടി വന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

രോഗം മൂര്‍ച്ഛിച്ച രോഗികള്‍ക്ക് പോലും ചില എന്‍എച്ച്എസ് ആശുപത്രിയില്‍ മണിക്കൂറുകളോളം പരിഗണന കിട്ടാതെ കിടക്കേണ്ടി വന്നതായും ചാരിറ്റി ചൂണ്ടിക്കാണിച്ചു. ഈ സ്ഥിതി ഒരു പതിവ് കാര്യമായി മാറുകയാണെന്നും ഇവര്‍ പറയുന്നു. ലേബര്‍ ഗവണ്‍മെന്റിന്റെ കൈയില്‍ ഈ വിഷയം എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യമാണ് ഏജ് യുകെ ഉയര്‍ത്തുന്നത്.

ഏത് പ്രായത്തിലുള്ളവരും, വേദനയോടെ, ജീവഭയത്തോടെ ചികിത്സയ്ക്കായി കോറിഡോറിലും, മറ്റ് തിരക്കുള്ള ഇടങ്ങളിലും കാത്തിരിക്കുകയെന്നത് ദുസ്സഹമായ കാര്യമാണ്. അപ്പോള്‍ ഒറ്റപ്പെട്ട എണ്‍പതുകളിലും, അതിലേറെ പ്രായമുള്ളവരുടെയും കാര്യം ഭീതിദമാകും, ഏജ് യുകെ ചാരിറ്റി ഡയറക്ടര്‍ കരോളിന്‍ അബ്രഹാംസ് വിശദീകരിക്കുന്നു. എന്നിട്ടും ഇത് ദിവസേന നടക്കുകയാണ്, അവര്‍ പറയുന്നു.

ഈ മാസം ആദ്യം ഹെല്‍ത്ത് സര്‍വ്വീസസ് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ബോഡിയുടെ അന്വേഷണത്തിലും ചില എന്‍എച്ച്എസ് ആശുപത്രികള്‍ ഇടനാഴികളെ ചികിത്സാ കേന്ദ്രമാക്കാനായി ഒരുക്കിയതായി കണ്ടെത്തി. തിരക്കേറുമ്പോള്‍ മറ്റ് വഴിയില്ലാതെ വരുന്നതാണ് ഇതിന് കാരണം. സ്ഥിതി എന്‍എച്ച്എസ് ജീവനക്കാരെ മാനസികമായി തകര്‍ക്കുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും പറയുന്നു.

ജീവനക്കാരുടെ കുറവും രോഗികളുടെ ബാഹുല്യവും എന്‍എച്ച്എസിനെ ശ്വാസം മുട്ടിക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതിയില്‍ ഹെല്‍ത്ത് സെക്രട്ടറിയും ഉത്തരം പറയേണ്ട സ്ഥിതിയിലാണ്, കാരണം എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്‌ദാനം.

  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions