നാട്ടുവാര്‍ത്തകള്‍

അഹമ്മദാബാദ് ദുരന്തത്തില്‍ മരിച്ച നഴ്‌സ് രഞ്ജിതയെ അപമാനിച്ച ഡപ്യൂട്ടി തഹസില്‍ദാര്‍ അന്തരിച്ചു

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് പത്തനംതിട്ട സ്വദേശി രഞ്ജതിത ജി നായരെ അപമാനിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന ഡപ്യൂട്ടി തഹസില്‍ദാര്‍ അന്തരിച്ചു. വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന, മാവുങ്കാല്‍ സ്വദേശിയായ പടന്നക്കാട് തീര്‍ഥങ്കര എന്‍കെബിഎം ഹൗസിങ് കോളനിയിലെ എ പവിത്രന്‍(56) ആണ് അന്തരിച്ചത്.

പവിത്രന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച രഞ്ജിത ജി നായരെ ജാതീയമായും വിദേശത്തി ജോലിചെയ്യുന്നതിനെയും അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് വെള്ളരിക്കുണ്ടില്‍ ഡപ്യൂട്ടി തഹസില്‍ദാറായിരിക്കേ പവിത്രനെ താലൂക്ക് ഓഫീസില്‍ വച്ച് പൊലീസ് അറസ്റ്റുചെയ്തിരുന്നു.

അറസ്റ്റിന് പിന്നാലെ പവിത്രനെ റവന്യു മന്ത്രി കെ രാജന്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കേസന്വേഷണം തുടരുന്നതിനിടെയാണ് അസുഖ ബാധിതനായി മരണമടഞ്ഞത്. ഭാര്യയും രണ്ടു മക്കളുമുണ്ട്‌ .

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions