യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കാലാവസ്ഥാ ദുരിതം സമ്മാനിക്കാന്‍ ചന്ദ്ര കൊടുങ്കാറ്റ്; മഴയും, മഞ്ഞും ഒരുമിച്ചെത്തും

ഇന്‍ഗ്രിഡ് കൊടുങ്കാറ്റിന്റെ തീവ്രത കുറഞ്ഞതിന് പിന്നാലെ യുകെയില്‍ കാലാവസ്ഥാ ദുരിതം സമ്മാനിക്കാന്‍ ചന്ദ്ര കൊടുങ്കാറ്റ്. ചന്ദ്ര കൊടുങ്കാറ്റിന്റെ വരവോടെ കൂടുതല്‍ ശക്തമായ മഴയും, മഞ്ഞും, കാറ്റുമാണ് നേരിടേണ്ടി വരിക. 120 മേഖലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് ഉള്‍പ്പെടെ നല്‍കി.

3.1 ഇഞ്ച് മഴയ്ക്കുള്ള മഞ്ഞ, ആംബര്‍ മുന്നറിയിപ്പുകളും, 8 ഇഞ്ച് മഞ്ഞിനും, 80 മൈല്‍ വേഗമുള്ള കാറ്റിനുമുള്ള മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ തന്നെ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ 35 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കൊടുങ്കാറ്റ് വീശിത്തുടങ്ങി. യുകെയിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് വരികയാണ്.

പെന്നൈന്‍സ്, സ്‌കോട്ടിഷ് മലനിരകള്‍ പോലുള്ള ഉയര്‍ന്ന പ്രദേശങ്ങളിലാണ് മഞ്ഞ് പ്രതീക്ഷിക്കുന്നത്. അതേസമയം സൗത്ത് വെസ്റ്റിലും, വെയില്‍സിലും അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ വെള്ളിയാഴ്ച വരെയാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി തണുപ്പിനുള്ള ആരോഗ്യ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ പല റോഡുകളും അപകടാവസ്ഥയിലാകും. അതിനാല്‍ വെള്ളത്തിന് ആഴമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം വാഹനം ഇറക്കാനാണ് ആര്‍എസി മുന്നറിയിപ്പ്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കിഴക്കന്‍ തീരങ്ങളില്‍ രാത്രി 9 വരെ ആംബര്‍ മുന്നറിയിപ്പും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മഴയ്ക്കും, കാറ്റിനുമുള്ള മഞ്ഞ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions