അസോസിയേഷന്‍

ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം

സോമര്‍സെറ്റിലെ ചെറുപട്ടണമായ ടോണ്ടനില്‍ നിലവിലുള്ള ഏറ്റവും വല്ല്യ മലയാളിക്കൂട്ടായ്മയായ ടോണ്ടന്‍ മലയാളി അസോസിയേഷനെ മുന്നോട്ട് നയിക്കുവാന്‍ 2026-28 കാലയളവിലേക്ക് പുതിയ വര്‍ക്കിങ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജനുവരി രണ്ടിന് നടന്ന ക്രിസ്തുമസ്സ്-പുതുവത്സര ആഘോഷപരിപാടികളോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ വച്ച് ടോണ്ടന്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ജതീഷ് പണിക്കര്‍ പ്രസിഡണ്ട് ആയും, വിനു വി നായര്‍ സെക്രട്ടറി ആയും തുടരെ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.. മഞ്ജുള സിജാന്‍ (വൈസ് പ്രസിഡന്റ്), ബിജു മാത്യു(ജോയിന്റ് സെക്രട്ടറി), അരുണ്‍ ധനപാലന്‍(ട്രഷറര്‍) എന്നിവരാണ് മറ്റ് കമ്മിറ്റി ഭാരവാഹികള്‍.

യുവത്വവും അനുഭവസമ്പത്തും കൂടിച്ചേര്‍ന്ന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി മോബിന്‍ മോന്‍സി, ഡെന്നിസ് വി ജോസ്, അജി തോമസ്, പ്രവീണ്‍ ബീ എസ്, ബെറ്റി മാത്യു, ഷൈജു വലമ്പൂര്‍, ജിജി ജോര്‍ജ്, മെജോ ഫിലിപ്പ്, ലിനു പീ വര്‍ഗീസ്, നിമിഷ റോബിന്‍, ജിജോ ജോര്‍ജ്, വിശാഖ് എന്‍ എസ് എന്നിവരും ചുമതലയേറ്റു..

ടോണ്‍ഡനിലെ മലയാളിക്കൂട്ടായ്മകളില്‍ നിറസാന്നിദ്ധ്യമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന TMA നിരവധി കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ചാരിറ്റി പ്രവര്‍ത്തനകളും നടത്തിവരുന്നു.. കൂടാതെ കുട്ടികള്‍ക്കായി നൃത്തപരിശീലനം മറ്റ് കായിക പരിശീലനങ്ങള്‍ എന്നിവയും നടന്നുവരുന്നു..

മുന്‍കാലങ്ങളില്‍ ഉപരിയായി സന്നദ്ധപ്രവര്‍ത്തനങ്ങളിലും കലാസംസ്‌കാരിക മേഖലകളിലും കാലത്തിനനുയോജ്യമായ നവീന പ്രവര്‍ത്തനരീതികള്‍ ആണ് പുതിയ കമ്മിറ്റി വിഭാവനം ചെയ്യുന്നത്.. കമ്മിറ്റിയുടെ സമൂഹമാധ്യമ ഇടപെടലുകള്‍ ശക്തമാക്കുന്നതോടൊപ്പം യൂ കെയില്‍ എവിടെയുമെന്നത് പോലെ ടോണ്ടണിലും പുതുതായി എത്തിച്ചേര്‍ന്നിട്ടുള്ള മലയാളികുടുംബങ്ങളെ കൂടെനിര്‍ത്തുവാനും TMA- യുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ അവരുടെ സാന്നിദ്ധ്യസേവനങ്ങള്‍ ഉറപ്പാകുവാനും പുതുനേതൃത്വം തീരുമാനിച്ചിരിക്കുകയാണ്..





  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions