Don't Miss

യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!

കേരളത്തിലടക്കം നല്ലൊരു ശതമാനം കൗമാരക്കാരും പുരുഷന്‍മാരും മദ്യപാനത്തിലേയ്ക്ക് നീങ്ങുമ്പോള്‍ യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണം കുറഞ്ഞുവരികയാണ്. രാജ്യത്തു കാല്‍ശതമാനം മുതിര്‍ന്നവരും ഇപ്പോള്‍ മദ്യപാനം ഉപേക്ഷിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പുരുഷന്‍മാരും, കൗമാരക്കാരുമാണ് അഭൂതപൂര്‍വ്വമായ തോതില്‍ മദ്യപാനം ഉപേക്ഷിക്കുന്നത്. കൂടാതെ കുട്ടികള്‍ സ്‌കൂളില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് മദ്യം പരീക്ഷിച്ച് നോക്കാനുള്ള സാധ്യതയും കുറഞ്ഞിട്ടുണ്ടെന്ന് ഡാറ്റകള്‍ പറയുന്നു.

16 വയസില്‍ താഴെയുള്ള കുട്ടികളില്‍ കേവലം 33 ശതമാനം പേരാണ് മദ്യം രുചിച്ചവര്‍. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 71 ശതമാനമായിരുന്നു ഈ നിരക്ക്. കൂടാതെ 24 ശതമാനം മുതിര്‍ന്നവര്‍ ഒരു വര്‍ഷത്തിനിടെ മദ്യം കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് എന്‍എച്ച്എസ് ഹെല്‍ത്ത് സര്‍വ്വെ ഫോര്‍ ഇംഗ്ലണ്ട് കണ്ടെത്തി. 2022-ലെ 19 ശതമാനത്തില്‍ നിന്നുമാണ് ഈ വര്‍ധന.

പുരുഷന്‍മാരില്‍ 17 ശതമാനത്തില്‍ നിന്നും 22 ശതമാനത്തിലെത്തിയ വര്‍ധന, സ്ത്രീകളില്‍ 26 ശതമാനം പേര്‍ മദ്യം ഉപയോഗിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. 16 മുതല്‍ 24 വരെ പ്രായമുള്ള ആണ്‍കുട്ടികളാണ് മദ്യപിക്കാത്ത സമൂഹത്തിലെ 39 ശതമാനവും വരുന്നത്. 75 വയസ് കഴിഞ്ഞവരില്‍ കേവലം 17 ശതമാനമാണ് മദ്യപിക്കാത്തത്.

അതേസമയം സ്ത്രീകളില്‍ 55 മുതല്‍ 64 വയസ് വരെയുള്ളവരിലാണ് മദ്യപാന ശീലം അധികമുള്ളത്. 17 ശതമാനം മാത്രമാണ് ഈ പ്രായത്തില്‍ കുടിക്കാത്തത്. 16 മുതല്‍ 24 വരെയും, 75ന് മുകളിലും പ്രായമുള്ള 30 ശതമാനം സ്ത്രീകള്‍ക്കും മദ്യത്തോട് താല്‍പ്പര്യമില്ല.

  • യുഎസിലെ മലയാളി യുവതികളുടെ കൊല: അനില ബേബിയുടെ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്തു
  • ‘ഉമ്മന്‍ചാണ്ടിയെ 10വര്‍ഷം രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടി, നീതി നിഷേധിക്കപ്പെട്ടു’; മാത്യു കുഴല്‍നാടനെ പിന്തുണച്ച് ചാണ്ടി ഉമ്മന്‍
  • പണത്തിന്റെ ഹുങ്കും അടിപൊളി ജീവിതവും: മൂന്നു ജീവനുകള്‍ നഷ്ടമായിട്ടും കൂസലില്ലാതെ സുഹൈല്‍
  • ഗ്യാനേഷ് കുമാറിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി
  • ആകാശ ദുരന്തം തടഞ്ഞ അസാധാരണ ധീരന്‍; ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി
  • ഭാര്യയുടെ ക്വട്ടേഷന്‍: തൃശ്ശൂരില്‍ ഭര്‍ത്താവിന്റെ കാമുകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ഭര്‍ത്താവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു
  • ഗ്യാനേഷ് കുമാറുമാര്‍ തിരഞ്ഞെടുപ്പ് പ്രഹസനമാക്കുമ്പോള്‍..
  • 'തലേന്നും മൂവരും ഒന്നിച്ച് സിനിമ കണ്ടിരുന്നു, കൊലയ്ക്ക് തൊട്ടുമുമ്പും സ്നേഹത്തോടെ ഇടപെട്ടു'; നടുക്കം വിട്ടുമാറാതെ മലയാളി സമൂഹം
  • റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ പീഡനം; മുന്‍ മത്സരാര്‍ഥി ലണ്ടനില്‍ അറസ്റ്റില്‍
  • പ്രവാസികള്‍ ഇന്ത്യയിലേക്ക് വരും മുമ്പേ എയര്‍ സുവിധ 2.0' ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions