സിനിമ

'പദയാത്ര' ലൊക്കേഷനില്‍ മമ്മൂട്ടിക്ക് ആദരവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

32 വര്‍ഷങ്ങള്‍ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണനൊപ്പം ഒന്നിക്കുന്ന 'പദയാത്ര' എന്ന ചിത്രത്തിന്റെ സെറ്റില്‍ പത്മഭൂഷണ്‍ മമ്മൂട്ടിക്ക് സ്നേഹാദരം. പുരസ്‌കാര നേട്ടത്തിന് ശേഷം സെറ്റിലെത്തിയ മമ്മൂട്ടിയെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുകയും, പൊന്നാടയണിച്ച് ആദരിക്കുകയും ചെയ്തു. ശേഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും ചേര്‍ന്ന് കേക്ക് മുറിച്ചാണ് ഈ സന്തോഷം പങ്കുവെച്ചത്.

മമ്മൂട്ടിക്ക് പുറമെ, ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്ന നടി ഗ്രേസ് ആന്റണി, നടന്‍ ഇന്ദ്രന്‍സ് എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. മലയാളത്തില്‍ നിന്ന് പത്മഭൂഷണ്‍ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം താരമാണ് മമ്മൂട്ടി.

മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിര്‍മ്മാണ സംരംഭമായി ഒരുക്കുന്ന പദയാത്രയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ വി മോഹന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുക.

അനന്തരം, മതിലുകള്‍, വിധേയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി - അടൂര്‍ ഗോപാലകൃഷ്ണന്‍ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടൂര്‍ ഒരുക്കിയ മതിലുകള്‍, വിധേയന്‍ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള 2 ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions