യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് പൗരന്മാര്‍ക്ക് 30 ദിവസത്തെ ചൈന യാത്രയ്ക്ക് ഇനി വിസ വേണ്ട

ബ്രിട്ടീഷ് പൗരന്മാര്‍ക്ക് സന്ദര്‍ശക വിസയില്‍ ഇളവുകള്‍ അനുവദിക്കാന്‍ ചൈനീസ് തീരുമാനം. 30 ദിവസം വരെയുള്ള ചൈനീസ് സന്ദര്‍ശനത്തിന് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇനി മുതല്‍ വിസ വേണ്ട. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. പദ്ധതി എന്നു മുതല്‍ പ്രാബല്യത്തിലാകും എന്നതടക്കമുള്ള വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

ബ്രിട്ടനില്‍ നിന്നുള്ള വിസകള്‍ക്ക് നിലവിലുള്ള പത്തുശതമാനം ഇറക്കുമതി ചുങ്കം അഞ്ചു ശതമാനമായി കുറയ്ക്കാനും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ദേശീയ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിലും ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

വിസയില്ലാതെ ചൈനയിലേക്ക് യാത്ര ചെയ്യാനുള്ള സാഹചര്യം ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനകരമാകും. ബ്രിട്ടീഷ് പൗരത്വമെടുത്തിട്ടുള്ള മലയാളികള്‍ അടക്കമുള്ളവര്‍ക്കും ഈ ഇളവ് ഗുണം ചെയ്യും. 2024 ല്‍ 620000 പേരാണ് ബ്രിട്ടനില്‍ നിന്നും ചൈനയിലേക്ക് യാത്ര ചെയ്തത്. നിലവില്‍ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങി 50 രാജ്യങ്ങളിലുള്ളവര്‍ക്ക് വിസയില്ലാതെ 30 ദിവസംവരെ ചൈനയിലേക്ക് യാത്ര ചെയ്യാം. ഈ പട്ടികയിലേക്കാണ് പുതിയതായി ബ്രിട്ടനും ചേരുന്നത്.

  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions