യു.കെ.വാര്‍ത്തകള്‍

ഡ്രൈവറില്ലാ റോബോ ടാക്സികള്‍ ലണ്ടനില്‍ ട്രയല്‍ റണ്‍ തുടങ്ങി

ലണ്ടനില്‍ വരുന്ന സെപ്റ്റംബറോടെ ഡ്രൈവറില്ലാത്ത റോബോ ടാക്‌സികള്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനം പരീക്ഷണാര്‍ത്ഥമുള്ള ഓട്ടം ആരംഭിച്ചു. ഈ വര്‍ഷത്തെ അവസാനപാദത്തില്‍ പൂര്‍ണ്ണമായ രീതിയില്‍ സര്‍വീസ് നടത്തുവാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ഓട്ടോമേറ്റ് ചെയ്യപ്പെട്ട ഈ കാറുകളില്‍ ഡ്രൈവര്‍ സീറ്റില്‍ ആരും ഉണ്ടായിരിക്കില്ല.

ജഗ്വാറുമായി ചേര്‍ന്ന് ലണ്ടനില്‍ സര്‍വ്വീസ് നടത്തുന്ന ഇവരുടെ വെളുത്ത കാറുകള്‍, മുകളില്‍ വലിയ ക്യാമറ എക്വിപ്‌മെന്റുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ തിരിച്ചറിയാന്‍ എളുപ്പമാണ്.

നിലവില്‍, സാന്‍ഫ്രാന്‍സിസ്‌കോ, മിയാമി, അറ്റ്‌ലാന്റ തുടങ്ങിയ അമേരിക്കന്‍ നഗരങ്ങളില്‍ ഇവര്‍ പൂര്‍ണ്ണമായും ഡ്രൈവര്‍ ഇല്ലാത്ത ടാക്‌സി സേവനം നല്‍കുന്നുണ്ട്. ഇപ്പോള്‍ ഒരു സേഫ്റ്റി ഡ്രൈവര്‍ സ്റ്റിയറിംഗില്‍ ഇരിക്കുമെങ്കിലും വരുന്ന ഏപ്രിലോടെ ഒരു ഫുള്‍ പൈലറ്റ് സ്‌കീമാണ് കമ്പനി ലക്ഷ്യമിടുന്നത്. സെപ്റ്റംബറില്‍ വ്യാപകമായ രീതിയില്‍ ഈ സേവനം ലഭ്യമാക്കി തുടങ്ങും.

  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions