യു.കെ.വാര്‍ത്തകള്‍

സ്‌കൂള്‍ സമയം മൊബൈല്‍ ഫോണ്‍ നിരോധനം; ഇടവേളയിലും ഉച്ചഭക്ഷണ സമയത്തും ഫോണ്‍ അനുവദിക്കരുതെന്ന് വിദ്യാഭ്യാസ സെക്രട്ടറി

ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളും പൂര്‍ണമായും മൊബൈല്‍ ഫോണ്‍ വിമുക്തമാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ അധ്യാപകര്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും സ്‌കൂളില്‍ വരുന്ന ദിവസം മുഴുവനും വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ ഉപയോഗം അനുവദിക്കരുതെന്നും അവര്‍ വ്യക്തമാക്കി.

സ്‌കൂളിലേക്ക് അവര്‍ അയച്ച കത്തില്‍ ക്ലാസ് സമയങ്ങളില്‍ മാത്രമല്ല ഇളവേളകളിലും ഉച്ചഭക്ഷണ സമയത്ത് പോലും മൊബൈല്‍ ഉപയോഗിക്കുന്നത് അനുചിതമാണെന്ന് ഫിലിപ്‌സണ്‍ ചൂണ്ടിക്കാട്ടി. പഠനാവശ്യത്തിനും ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നയങ്ങള്‍ എങ്ങനെ നടപ്പാക്കുന്നുവെന്ന് ഓഫ്‌സ്റ്റെഡ് പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അധ്യാപകരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions