നാട്ടുവാര്‍ത്തകള്‍

ഏപ്രില്‍ മുതല്‍ പുതിയ ആദായ നികുതി നിയമം നിലവില്‍ വരും; അതിവേഗ റെയില്‍വെ ഇടനാഴിയില്‍ കേരളമില്ല

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാമത് ബജറ്റ് അവതരണത്തില്‍ പുതിയ ആദായ നികുതി നിയമം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 2026 ഏപ്രില്‍ മുതല്‍ പുതിയ ആദായ നികുതി നിയമം രാജ്യത്ത് നിലവില്‍ വരും. ടാക്‌സ് നിയമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം നിലവില്‍ വരുന്നത്. ജൂലൈ 31വരെ ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കും. വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് ഇനി മുതല്‍ നികുതി ഉണ്ടായിരിക്കില്ല.

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളിങ്ങനെ

ആഗോള ബയോ ഫാര്‍മ ഉദ്പാദന ഹബ്ബാക്കി രാജ്യത്തെ മാറ്റും

ആഗോള ബയോ ഫാര്‍മ ഉദ്പാദന ഹബ്ബാക്കി രാജ്യത്തെ മാറ്റുമെന്ന് നിര്‍മ്മല സീതാരാമന്‍. ബയോഫാര്‍മ ശക്തി പദ്ധതിയ്ക്ക് 10000 കോടി രൂപ വകയിരുത്തി


അപൂര്‍വ്വ ധാതുക്കള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറില്‍ കേരളത്തെ ഉള്‍പ്പെടുത്തി. കേരളം-തമിഴ്‌നാട്-ഒഡീഷ-ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന അപൂര്‍വ്വ ധാതുക്കളുടെ കോറിഡോറാണ് പ്രഖ്യാപിച്ചത്. ധാതു ഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങള്‍ക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

സെമി കണ്ടക്ടര്‍ മിഷന് 40000 കോടി പ്രഖ്യാപിച്ചു

ചെറുകിട വ്യവസായത്തിന് 10,000 കോടി



ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് 5 പദ്ധതി

പ്രകൃതിദത്ത നൂല്‍ ഉത്പാദനം വര്‍ധിപ്പിക്കും

നൂതന സാങ്കേതിക വിദ്യയ്ക്ക സഹായം

നാഷണല്‍ ഹാന്‍ഡ് ലൂം ആന്റ് ഹാന്‍ഡിക്രാഫ്റ്റ് പ്രോഗ്രാം

മെഗാ ടെക്‌സറ്റൈല്‍ പാര്‍ക്ക് സ്ഥാപിക്കും

ഖാദി മേഖലയ്ക്കായി - മഹാത്മാ ഗാന്ധി ഗ്രാം സ്വരാജ് ഇനീഷ്യേറ്റീവ്

സ്‌പോര്‍ട്‌സ് സാധനങ്ങളുടെ ആഗോള കേന്ദ്രമായി ഉയര്‍ന്നുവരാനുള്ള സാധ്യത ഇന്ത്യയ്ക്കുണ്ടെന്ന് 2026 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ആഗോളതലത്തില്‍ മത്സരക്ഷമതയുള്ള കായിക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.


ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍



അതിവേഗ റെയില്‍വെ ഇടനാഴിയില്‍ കേരളം ഇല്ല



ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍

മുംബൈ - പൂനെ

പൂനെ - ഹൈദരാബാദ്

ഹൈദരാബാദ് - ബംഗളുരു

ഹൈദരാബാദ് - ചൈന്നൈ

ചെന്നൈ - ബംഗളുരു

ഡല്‍ഹി- വാരണാസി

വാരണാസി - സിലിഗൂരി

പൊതു മൂലധന ചെലവ് 11 ലക്ഷം കോടി രൂപയായി

അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 പുതിയ ദേശീയ ജലപാതകള്‍ പ്രാവര്‍ത്തികമാക്കും

എല്ലാ ജില്ലകളിലും നിര്‍ബന്ധമായും വനിത ഹോസ്റ്റല്‍ നിര്‍മ്മിക്കും

മെഡിക്കല്‍ ടൂറിസത്തിന് സ്വകാര്യ പങ്കാളിത്തത്തോടെ ഹബ്ബുകള്‍

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കും

വെറ്ററിനറി, പാരാ വെറ്ററിനറി കോളജുകള്‍ വര്‍ധിപ്പിക്കും

അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും

സ്‌കൂളുകളിലും കോളേജുകളിലും കണ്ടന്റ് ക്രിയേറ്റര്‍ ലാബുകള്‍

അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും

വിദ്യാഭ്യാസം മുതല്‍ തൊഴില്‍ വരെയുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപീകരിക്കും


നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കും

10000 ഗൈഡുകളെ 20 ഐക്കോണിക് ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിയമിക്കും

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റുമായി ചേര്‍ന്ന് പരിശീലനം നല്‍കും

ട്രക്കിംഗ് - ഹൈക്കിംഗ് മേഖല ഹിമാചല്‍, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍ സംസ്ഥാനങ്ങലിലും

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യവസായിക ഇടനാഴി

  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  • 'ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല'; പി സി ജോര്‍ജിന് ദീപികയുടെ മറുപടി
  • വിനോദ യാത്രയ്ക്കിടെ ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മുതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
  • നൂറിലേറെ സീറ്റ് നേടുമെന്ന് യുഡിഎഫ്, ഭരണത്തുടര്‍ച്ചയെന്നു എല്‍ഡിഎഫ്; മാറ്റം ഉറപ്പെന്ന് ബിജെപി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions