നാട്ടുവാര്‍ത്തകള്‍

നാട്ടിലെ ഭൂമി വില്‍ക്കാന്‍ പ്രവാസികള്‍ക്ക് ടാന്‍ വേണ്ട പാന്‍ മതി; വിദേശ പഠനത്തിനും ചികിത്സയ്ക്കും പണം കുറച്ചു മതി

പുതിയ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനപ്രകാരം നാട്ടിലെ ഭൂമി വില്‍ക്കാന്‍ പ്രവാസികള്‍ക്ക് സങ്കീര്‍ണ്ണതകള്‍ കുറയും. പ്രവാസികള്‍ നാട്ടിലെ വീട് അല്ലെങ്കില്‍ വസ്തു വില്‍ക്കുമ്പോള്‍ ഉള്ള ആദായനികുതി നടപടികളിലെ സങ്കീര്‍ണതകള്‍ ഇനി ഇനി കുറയും. വില്‍പ്പന തുകയില്‍ നിന്നും മുന്‍കൂര്‍ നികുതി ( ടിഡിഎസ്) അടയ്ക്കാനും തുക നിക്ഷേപിക്കാനും ഇതുവരെ ടാന്‍ (ടാക്സ് ഡിഡക്ഷന്‍ അക്കൗണ്ട്) നമ്പര്‍ വേണമായിരുന്നു. ഈ നമ്പര്‍ എടുക്കാന്‍ പ്രവാസികള്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. മാത്രമല്ല ഇതു മൂലം ഇടപാടുകള്‍ വൈകാനും മുടങ്ങാനും ഇടവന്നിരുന്നു.

ഇനി മുതല്‍ ടിഡിഎസ് പിടിക്കാന്‍ ടാന്‍ വേണ്ട, പകരം പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് മതിയാകും. ഇനി ടാന്‍ നമ്പറിനു പകരം, വസ്തു വാങ്ങുന്ന ഇന്ത്യന്‍ പൗരന്റെ പാന്‍ അടിസ്ഥാനമാക്കിയുള്ള ചെല്ലാന്‍ ഉപയോഗപ്പെടുത്തി ടിഡിഎസ് ഇടപാടു നടത്താം എന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്.

കൂടാതെ ഇന്ത്യയില്‍ നിന്ന് വിദേശ ടൂര്‍പാക്കേജുകള്‍ക്ക് നിലവിലുണ്ടായിരുന്ന 5 ശതമാനം, 20 ശതമാനം ടിസിഎസ് നികുതി നിരക്ക് രണ്ടു ശതമാനമാക്കി കുറച്ചു. മാത്രമല്ല ഇവിടെ മിനിമം പരിധിയില്ല എന്നതിനാല്‍ അയക്കുന്ന മുഴുവന്‍ തുകയ്ക്കും ഇളവു ലഭിക്കും.

വിദേശത്ത് പഠിക്കുന്നവര്‍ക്കും ചികിത്സ തേടുന്നവര്‍ക്കും ആശ്വസിക്കാന്‍ വകയുണ്ട്. ലിബറൈലൈസ്ഡ് റെമിറ്റന്‍സ് സ്കീമില്‍ വിദ്യാഭ്യാസം, ചികിത്സ എന്നീ ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്ക് അയക്കുന്ന തുകയ്ക്ക് നിലവില്‍ അഞ്ചു ശതമാനം ടിസിഎസ് പിടിച്ചിരുന്നു. ഇനി അതു രണ്ടു ശതമാനമായി കുറയും.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions