യു.കെ.വാര്‍ത്തകള്‍

യുകെ ഭവനവിപണിയില്‍ വിലകള്‍ കൂടി; നിര്‍ണായക വഴിത്തിരിവിലെന്ന് റിപ്പോര്‍ട്ടുകള്‍

യുകെയിലെ ഭവനവിലകള്‍ 2025 അവസാനത്തോടെ ഉണ്ടായ ചെറിയ ഇടിവിന് ശേഷം 2026 ജനുവരിയില്‍ വീണ്ടും കൂടിയതായി റിപ്പോര്‍ട്ടുകള്‍. നേഷന്‍വൈഡ് മോര്‍ട്ട്ഗേജ് ലെന്‍ഡറിന്റെ കണക്കുപ്രകാരം ജനുവരിയില്‍ വീടുകളുടെ ശരാശരി വില 0.3 ശതമാനം ആണ് വര്‍ധിച്ചത്. നിലവില്‍ യുകെയിലെ ഒരു വീടിന്റെ ശരാശരി വില 2,70,873 പൗണ്ടാണ് . ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 1 ശതമാനം കൂടുതലാണ്. 2026ല്‍ വീടുവിലകള്‍ 2 മുതല്‍ 4 ശതമാനം വരെ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്.

മോര്‍ട്ട്ഗേജ് പലിശനിരക്കുകള്‍ കുറയുകയും ബജറ്റിനെ ചുറ്റിയുള്ള അനിശ്ചിതത്വം കുറയുകയും ചെയ്തതോടെ ഭവനവിപണി മെച്ചപ്പെടുമെന്നാണ് നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്നറുടെ അഭിപ്രായം. ശരാശരി വരുമാനമുള്ള ഒരാള്‍ 20 ശതമാനം ഡൗണ്‍ പേയ്മെന്റ് നല്‍കി ആദ്യ വീട് വാങ്ങുമ്പോള്‍, മാസതവണ വരുമാനത്തിന്റെ ഏകദേശം 32 ശതമാനം വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ദീര്‍ഘകാല ശരാശരിയേക്കാള്‍ അല്പം കൂടുതലാണങ്കിലും 2023ലെ ഉയര്‍ന്ന വിലയായ 38 ശതമാനത്തേക്കാള്‍ കുറവാണ്.

എന്നാല്‍ വിപണി ഇപ്പോഴും സമ്മര്‍ദ്ദം നേരിടുകയാണന്ന് ചില വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മോര്‍ട്ട്ഗേജ് അംഗീകാരങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ അഞ്ച് വര്‍ഷ ശരാശരിയേക്കാള്‍ 9 ശതമാനം ആണ് കുറഞ്ഞത്. പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തുടരുന്നതും പലിശനിരക്ക് ഉടനെ കുറയുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റത് വിപണിയെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ 2026ല്‍ ഏകദേശം 18 ലക്ഷം ഫിക്സഡ് മോര്‍ട്ട്ഗേജ് കരാറുകള്‍ അവസാനിക്കുന്നതിനാല്‍ ഉയര്‍ന്ന പലിശനിരക്കുകള്‍ കുടുംബങ്ങളുടെ സാമ്പത്തിക ശേഷിയെ ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions