യു.കെ.വാര്‍ത്തകള്‍

കവന്‍ട്രിയില്‍ നിന്ന് കാണാതായ വിഷ്ണു ജയകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി; ഞെട്ടലോടെ യുകെ മലയാളികള്‍

കവന്‍ട്രിയില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന മലയാളി യുവാവ് വിഷ്ണു ജയകുമാറിനെ (26) മരിച്ച നിലയില്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു . കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചയോടെ കാണാതായ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വിഷ്ണുവിന്റെ മൃതദേഹം ജലാശയത്തില്‍ കണ്ടെത്തിയെന്ന വിവരം അധികൃതര്‍ കുടുംബത്തെ അറിയിച്ചതായാണ് അറിയാന്‍ കഴിഞ്ഞത് . മരണകാരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വാരാന്ത്യമായതോടെ സുഹൃത്തിനൊപ്പം പുറത്ത് പോയ വിഷ്ണു തിരിച്ച് വരുന്നതിനായി ടാക്‌സി കാത്ത് നിന്നതായി സുഹൃത്ത് പറയുന്നു. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരങ്ങളുമിലായിരുന്നു കവന്‍ട്രിയിലെ സ്വാന്‍ ലേക്കിന് സമീപത്ത് നിന്നാണ് കാണാതായതെന്നായിരുന്നു ലഭിച്ച വിവരം.

കാണാതാകുന്ന സമയത്ത് ഇരുണ്ട ചാരനിറത്തിലുള്ള ടി-ഷര്‍ട്ടും കറുത്ത ജീന്‍സും കറുത്ത ട്രെയിനേഴ്‌സ് ഷൂസുമാണ് വിഷ്ണു ധരിച്ചിരുന്നത്. ഫോട്ടോകളില്‍ കാണുന്നതുപോലെ കറുത്ത മുടിയും താടിയുമുള്ള വിഷ്ണു കണ്ണട ധരിക്കാറുണ്ട്. നിലവില്‍ 26 വയസ്സുള്ള ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു .

വിഷ്ണുവിനെ കണ്ടെത്തുന്നതിനായി യുകെയിലെ മലയാളി സമൂഹം സജീവമായി ഇടപെട്ടിരുന്നു. വിഷ്ണുവിന്റെ ചിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നല്‍കി യുവാവിനെ കണ്ടെത്തുന്നതിനായുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ച ദുഃഖകരമായ വാര്‍ത്ത യുകെ മലയാളി സമൂഹത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.



  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions