യു.കെ.വാര്‍ത്തകള്‍

ബേബി മില്‍ക്ക് ഉപയോഗിച്ച 36 കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍; നെസ്ലെ, ഡാനോണ്‍ കമ്പനികളുടെ ചില ബാച്ചുകള്‍ തിരിച്ചുവിളിച്ചു

യുകെയില്‍ ശുദ്ധമല്ലാത്ത പാല്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 36 കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതായി സ്ഥിരീകരണം. ഒരു വയസ്സോ താഴെയോ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഭക്ഷ്യ വിഷബാധയെന്ന് സംശയിക്കുന്ന ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നെസ്ലെ, ഡാനോണ്‍ എന്നീ കമ്പനികള്‍ നിര്‍മ്മിച്ച ചില പ്രത്യേക ബാച്ചുകളിലുള്ള ബേബി ഫോര്‍മുല പാലുകള്‍ തിരിച്ചുവിളിച്ചു.

ഈ ഉല്‍പ്പന്നങ്ങളില്‍ സെറുലൈഡ് എന്ന വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞുങ്ങള്‍ക്ക് ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുണ്ടായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.

നിലവില്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികളില്‍ കൂടുതലായി ഛര്‍ദ്ദി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആവശ്യമെങ്കില്‍ തുടര്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions