നാട്ടുവാര്‍ത്തകള്‍

കിംഗ്‌സ് കോളേജ് ലണ്ടന്റെ 'വൈസ് ചാന്‍സലര്‍ അവാര്‍ഡ്': അപേക്ഷകള്‍ ക്ഷണിച്ചു

ലോകപ്രശസ്തമായ കിംഗ്സ് കോളേജ് ലണ്ടന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതിയായ 'വൈസ് ചാന്‍സലര്‍ അവാര്‍ഡ്സ്' (Vice-Chancellor's Awards) മൂന്നാം വര്‍ഷത്തേക്കും പ്രഖ്യാപിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മികച്ച വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോകുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താനാണ് സര്‍വകലാശാലയുടെ ഈ നീക്കം.

40 പേര്‍ക്ക് 5000 പൗണ്ടിന്റെ ഇളവാണ് നല്‍കുന്നത്. 2026 സെപ്റ്റംബറില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്കാണ് ഇപ്പോള്‍ അവസരം ഒരുങ്ങിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന 40 വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്‍ 5,000 പൗണ്ടിന്റെ (ഏകദേശം 5.4 ലക്ഷം ഇന്ത്യന്‍ രൂപ) ഇളവ് ലഭിക്കും. ഫുള്‍ ടൈം ബിരുദാനന്തര ബിരുദ പഠനത്തിന് (Postgraduate) എത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. കേവലം പഠനം മാത്രമല്ല, തങ്ങള്‍ ആര്‍ജ്ജിക്കുന്ന അറിവ് സമൂഹത്തിന് എങ്ങനെ ഗുണകരമായി വിനിയോഗിക്കുമെന്ന് തെളിയിക്കുന്നവര്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. മെയ് മാസം അവസാനം വരെയാണ് സമയം.

ലണ്ടന്‍ ക്യാമ്പസില്‍ നേരിട്ടെത്തി പഠിക്കുന്ന താഴെ പറയുന്ന വിഭാഗങ്ങളിലെ കോഴ്സുകള്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചവര്‍ക്ക് സ്‌കോളര്‍ഷിപ്പിനായി ശ്രമിക്കാം:

ആര്‍ട്‌സ് ആന്‍ഡ് ഹ്യുമാനിറ്റീസ്

നിയമപഠനം (Dickson Poon School of Law)

സൈക്കോളജി ആന്‍ഡ് ന്യൂറോ സയന്‍സ് (IoPPN)

ബിസിനസ് സ്‌കൂള്‍

ലൈഫ് സയന്‍സസ് ആന്‍ഡ് മെഡിസിന്‍

നാച്ചുറല്‍, മാത്തമാറ്റിക്കല്‍ ആന്‍ഡ് എന്‍ജിനീയറിംഗ് സയന്‍സ്

നഴ്സിംഗ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍

സോഷ്യല്‍ സയന്‍സ് ആന്‍ഡ് പബ്ലിക് പോളിസി

യുകെയില്‍ ആദ്യമായി സംസ്‌കൃതവും ബംഗാളിയും പഠിപ്പിച്ചു തുടങ്ങിയ സര്‍വകലാശാലകളില്‍ ഒന്നാണിത്. 2024-ല്‍ ആരംഭിച്ച ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി വഴി ഇതുവരെ 60 വിദ്യാര്‍ത്ഥികള്‍ക്കാണ് സഹായം ലഭിച്ചത്. കിംഗ്സ് കോളേജ് ലണ്ടന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും കിംഗ്സ് കോളേജ് ലണ്ടന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions