ഇമിഗ്രേഷന്‍

ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി

'ഏണ്‍ഡ് സെറ്റില്‍മെറ്റ്' പദ്ധതി നിര്‍ദ്ദേശങ്ങളില്‍ ഗവണ്‍മെന്റ് നടത്തിവന്ന കണ്‍സള്‍ട്ടേഷന്‍ അവസാനിച്ചപ്പോള്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ (ഐഎല്‍ആര്‍) ലഭിക്കാന്‍ കുടിയേറ്റക്കാര്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് ഉറപ്പായി. പുതിയ കുടിയേറ്റക്കാരെ മാത്രമല്ല യുകെയില്‍ നിയമപരമായി എത്തിയ 2 മില്ല്യണ്‍ കുടിയേറ്റക്കാരെയും പുതിയ നയങ്ങള്‍ ബാധിക്കുമെന്നതാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശങ്ക സമ്മാനിക്കുന്നത്. ചിലര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടിയും വരുമെന്നത് കുടുംബങ്ങളെ ഭയപ്പാടിലാക്കുന്നു.

ഗവണ്‍മെന്റിന്റെ കണ്‍സള്‍ട്ടേഷനില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പ്രഖ്യാപിച്ചു. 130,000-ഓളം പ്രതികരണങ്ങള്‍ ലഭിച്ചതായി ഹോം സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഐഎല്‍ആര്‍ ലഭിക്കാനുള്ള യോഗ്യതാ കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്നും പത്ത് വര്‍ഷമായാണ് ഉയര്‍ത്തുന്നത്. സാമ്പത്തിക സംഭാവന നല്‍കുന്നതിലൂടെ കുടിയേറ്റക്കാര്‍ക്ക് സെറ്റില്‍മെന്റ് നേടാമെന്നതാണ് പുതിയ വ്യവസ്ഥ.

പദ്ധതികള്‍ നിലവിലുള്ള യുകെയിലെ കുടിയേറ്റ ജോലിക്കാരെ ബാധിക്കരുതെന്ന് ആവശ്യപ്പെട്ട് 35 ലേബര്‍ എംപിമാരും, 17 മറ്റ് പാര്‍ട്ടികളും, സംഘടനകളും ഒപ്പിട്ട കത്ത് ഹോം സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ട്. യുകെയില്‍ ചുവടുറപ്പിച്ച് രാജ്യത്തിന് സംഭാവന ചെയ്തവരോട് മാന്യത കാണിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ അഞ്ച് വര്‍ഷത്തെ യോഗ്യതാ പരിധി പത്ത് വര്‍ഷമായി ഉയര്‍ത്തിയത് ഉള്‍പ്പെടെ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് ഹോം സെക്രട്ടറി കോമണ്‍സ് കമ്മിറ്റി മുന്‍പാകെ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉയര്‍ത്തുന്നതും സുപ്രധാന മാറ്റണാ് ഇംഗ്ലീഷ് ലാംഗ്വേജ് ലെവല്‍ ബി1 എന്നതില്‍ നിന്നും ബി2-ലേക്ക് ഉയരും. ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും അപേക്ഷകര്‍ 12,570 പൗണ്ട് വാര്‍ഷിക വരുമാനം നേടിയിരിക്കണം.

എന്നാല്‍ ഈ മാറ്റം ഫാമിലി വിസയിലും, വര്‍ക്ക് ഡിപ്പന്‍ഡന്റ് വിസയിലും ഉള്ളവരെ ബാധിക്കുമ്പോള്‍ ഇവര്‍ക്ക് ഐഎല്‍ആറിന് യോഗ്യതയില്ലാതാകും. 10 വര്‍ഷമാണ് യോഗ്യതാ പരിധിയെങ്കിലും പലര്‍ക്കും ഇതില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരും.

ഗ്രാജുവേറ്റ് ലെവലില്‍ താഴെയുള്ള വര്‍ക്ക് വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 15 വര്‍ഷമാണ് കാത്തിരിപ്പ് വേണ്ടിവരിക. കെയര്‍ വര്‍ക്കര്‍ വിസയിലുള്ളവര്‍ ഈ കാറ്റഗറിയില്‍ വരുന്നതിനാല്‍ ഈ കാത്തിരിപ്പ് തിരിച്ചടിയാകും.

അതേസമയം, ഗ്രാജുവേറ്റ് ലെവല്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, ടീച്ചേഴ്‌സ് തുടങ്ങിയവര്‍ക്ക് യോഗ്യതാ പരിധി അഞ്ച് വര്‍ഷമായി തന്നെ തുടരും. 125,140 പൗണ്ടിന് മുകളിലാണ് വരുമാനമെങ്കില്‍ ഇത് 3 വര്‍ഷമായും കുറയ്ക്കും.

എന്നാല്‍ ഇവരുടെ ഡിപ്പന്‍ഡന്റ്‌സിന് ഐഎല്‍ആര്‍ ലഭിക്കാന്‍ 10 വര്‍ഷം വേണ്ടിവരും. ഇത് ഒഴിവാക്കാന്‍ ഡിപ്പന്‍ഡന്റ്‌സ് 50,270 പൗണ്ടിന് മുകളില്‍ വരുമാനമുള്ള ജോലി കണ്ടെത്തുകയോ, പബ്ലിക് സെക്ടര്‍ ജോലി നേടുകയോ ചെയ്യണം. നോണ്‍-ഗ്രാജുവേറ്റ് ജോലികള്‍ ചെയ്യുന്നവരുടെ ഡിപ്പന്‍ഡന്റ്‌സിന് 15 വര്‍ഷവും കാത്തിരിക്കേണ്ടി വരുമെന്നതാണ് അവസ്ഥ.

  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions