ചരമം

ആദ്യകാല മലയാളി ഡോക്ടര്‍ അലക്സാണ്ടര്‍ നിക്കോളസ് യുകെയില്‍ അന്തരിച്ചു

യുകെയിലെ ആദ്യകാല മലയാളി ഡോക്ടര്‍ അലക്സാണ്ടര്‍ നിക്കോളസ് അന്തരിച്ചു. ഭാര്യ മെഴ്‌സി അലക്സാണ്ടര്‍. മക്കള്‍: ജോര്‍ജ് അലക്സാണ്ടര്‍, ബിന്ദു കാര്‍ഡോസ, ജോഫി അലക്സാണ്ടര്‍, നിക്ക്‌ അലക്സാണ്ടര്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നു മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം, കേരള സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസില്‍ സേവനം ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഉപരിപഠനത്തിനായി 1960-കളില്‍ യുകെയിലെത്തി. NHS-ല്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു.

യുകെ മലയാളി ഡോക്ടര്‍മാരുടെ കൂട്ടായ്മയായ യുകെ മലയാളി മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ജനന വൈകല്യമായ മുറിച്ചുണ്ട് (Cleft Palate) ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും ലഭ്യമാക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കേരളത്തില്‍ ഏകോപിപ്പിച്ചിരുന്നു.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions