യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ സ്കൂളുകളില്‍ അഞ്ചാംപനി പടരുന്നു; എന്‍ഫീല്‍ഡില്‍ മാത്രം 34 കേസുകള്‍

വടക്കന്‍ ലണ്ടനിലെ നിരവധി സ്കൂളുകളില്‍ അഞ്ചാംപനി പടര്‍ന്ന് പിടിക്കുന്നു. പത്തിലധികം കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. ജനുവരിയില്‍ മാത്രം എന്‍ഫീല്‍ഡ് മേഖലയില്‍ 34 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. എന്‍ഫീല്‍ഡിലും സമീപ മേഖലയിലുമുള്ള കുറഞ്ഞത് ഏഴ് സ്കൂളുകളിലും രോഗബാധ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗബാധിതരില്‍ അഞ്ചില്‍ ഒരാള്‍ക്ക് വരെ ആശുപത്രി പ്രവേശനം ആവശ്യമായി വന്നതായും ഇവരില്‍ എല്ലാവരും പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്ത കുട്ടികളാണെന്നും ജി.പി. കേന്ദ്രം അറിയിച്ചു.

എന്‍ഫീല്‍ഡ് കൗണ്‍സില്‍, യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി, എന്‍.എച്ച്.എസ് എന്നിവയുമായി ചേര്‍ന്ന് വ്യാപനം നിയന്ത്രിക്കാന്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കുത്തിവയ്പ്പ് തന്നെയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്നും വാക്സിന്‍ എടുത്തിട്ടില്ലാത്തവര്‍ ഉടന്‍ നടപടിയെടുക്കണം എന്നും ആരോഗ്യവിദഗ്ധര്‍ അഭ്യര്‍ഥിച്ചു. 10 വയസ്സിന് താഴെയുള്ള, പ്രത്യേകിച്ച് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്ത കുട്ടികളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ചുമ, തുമ്മല്‍ , രോഗബാധിതര്‍ സ്പര്‍ശിച്ച വസ്തുക്കള്‍ എന്നിവ വഴി വേഗത്തില്‍ പടരുന്ന വൈറസ് രോഗമാണ് അഞ്ചാംപനി. കടുത്ത പനി , ചുവന്നും വെള്ളം വാര്‍ന്നും കാണുന്ന കണ്ണുകള്‍, ചുമ, തുമ്മല്‍, വായ്ക്കുള്ളില്‍ ചെറിയ വെള്ളപ്പുള്ളികള്‍ എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ്. പിന്നീട് ചെവിക്കുപിന്നിലും മുഖത്തും ആരംഭിച്ച് ശരീരമൊട്ടാകെ പടരുന്ന ചുവപ്പോ തവിട്ടുനിറത്തിലുള്ള പാടുകള്‍ കാണാം.

2024-25ല്‍ യുകെയില്‍ അഞ്ചാംപനി പ്രതിരോധത്തിനായുള്ള രണ്ട് എം.എം.ആര്‍ ഡോസ് സ്വീകരിച്ച കുട്ടികളുടെ അനുപാതം 84.4% മാത്രമാണെന്നും ശുപാര്‍ശ ചെയ്തിരിക്കുന്നത് 95% ആണെന്നും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions