സിനിമ

'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കാന്‍ നടന്‍ ജയറാം ഹാജരായി. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് നടന്‍ എത്തിയത്. സാക്ഷി എന്ന നിലയിലാണ് ഇപ്പോള്‍ ജയറാമിനെ ചോദ്യം ചെയ്യുന്നത്. ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണെന്ന് പറഞ്ഞ ജയറാം അവിടെ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അതിലെ സത്യം പൂര്‍ണമായും പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞു. ഇ ഡി ഓഫീസിന് മുന്‍പില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ശബരിമല മലയാളികളെ സംബന്ധിച്ച് പ്രത്യേക വികാരമാണ്. എത്രയോ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണ്. ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അതില്‍ സത്യം 100% വെളിച്ചത്തു കൊണ്ടുവരണം. അതില്‍ ബന്ധപ്പെട്ടിട്ടുള്ളവരെ വെളിച്ചത്തു കൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ആ മലയാളികളുടെ കൂട്ടത്തിന്‍ പെട്ട ആളാണ് ഞാനും,' ജയറാം പറഞ്ഞു.

കഴിഞ്ഞ 38 വര്‍ഷമായി കേരളത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളില്‍ പല പരിപാടികളില്‍ ആദ്യം ക്ഷണിക്കുന്നത് തന്നെയാണെന്നും അതിന് പോകാറുണ്ടെന്നും ജയറാം പറഞ്ഞു. അതേ രീതിയില്‍ തന്നെയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്ന പരിപാടിക്ക് പോയതെന്നും ജയറാം പറഞ്ഞു. ഈ കേസില്‍ കൂടുതല്‍ പേv കുടുങ്ങാനുണ്ടെങ്കില്‍ അവരെല്ലാം കുടുങ്ങട്ടെ എന്നും അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

'എന്നില്‍ നിന്ന് ഉപകാരപ്പെട്ട വല്ലതും കിട്ടിയാല്‍ അത് നല്ലതല്ലേ. ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ അവരും കുടുങ്ങട്ടെ. അയ്യപ്പന്‍ അവരെ വെറുതെ വിടില്ല. 50 വര്‍ഷമായി ശബരിമലയില്‍ പോകുന്ന ഭക്തനാണ്. എന്റെ കടമയാണ് ഇത്. അറിയാവുന്ന കാര്യങ്ങള്‍ കോടതിയോടും ഉദ്യോഗസ്ഥരോടും പറയും,' ജയറാം പറഞ്ഞു.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions